ഒമറിന്‍റെ ഒരു അഡാറ് ലവ്


ഒമറിന്‍റെ  ഒരു അഡാറ് ലവ് .    പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചങ്ക്സിന്റെ വൻ വിജയത്തിന് ശേഷം കോമഡി പശ്ചാത്തലത്തിലാണ് ഈ സിനിമയും ഒരുക്കുന്നത്. ഓസേപ്പച്ചൻ വാളക്കുഴിയാണ് സിനിമ നിർമ്മിക്കുന്നത്.

വിനീത് ശ്രീനിവാസൻ പാടിയ - മാണിക്യ മലരായാ പൂവി ...... ഗാനം എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആയി കഴിഞ്ഞു.  ഷാൻ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.

കഥ ,സംവിധാനം ഒമറും ,തിരക്കഥ ,സംഭാഷണം സാരംഗ് ജയപ്രകാശും, ലിജോ പാണ്ഡ്യനും ,എഡിറ്റർ അച്ചു വിജയനും, ക്യാമറ സിനു സിദ്ധാർത്ഥും ,ഗാനരചന പി.എം.എ ജബാറും  നിർവ്വഹിക്കുന്നു.

അനീഷ് ജി. മോനോൻ ,പ്രിയ പ്രകാശ് വാര്യർ,2017-ലെ മിസ് കേരള നൂറിൻ ഷെറീഫ് ,സിയാദ് ഷാജഹാൻ ,റോഷ്ന ആൻ റോയി ,ശിവജി ഗുരുവായൂർ ,പ്രദീപ് കോട്ടയം, പത്തനംതിട്ടയിൽ നിന്നുള്ള വൈശാഖ് പവനൻ മുതലായവർ  സിനിമയിൽ അഭിനയിക്കുന്നു.

യുവപ്രേക്ഷകരെ തീയേറ്ററിലെത്തിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തിയാണ് ഒരു അഡാറ് ലവ് ഒരുങ്ങുന്നത്.

ഈ ചിത്രത്തിലെ ഒറ്റ പാട്ട് കൊണ്ട് പ്രിയ പ്രകാശ് വാര്യർക്ക് ഇൻസ്റ്റാഗ്രാമിൽ നാലായിരം ഫോളോവോഴ്സിൽ നിന്ന് നാല് ദിവസം കൊണ്ട് 16 ലക്ഷം ഫോളോവേഴ്സിനെ ലഭിച്ചു.

No comments:

Powered by Blogger.