കല്യാണം ഫിലിം റിവ്യൂ .



നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനാകുന്ന ആദ്യ ചിത്രമാണ് കല്യാണം. അവറേജ് പെർഫോമൻസ് ആണ് ശ്രാവണിന്റേത് .  ഒരു പ്രണയവും അതിനെ തുടർന്ന് നടക്കുന്ന കല്യാണവുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ തുടങ്ങുന്നത് ഹരീഷ് കണാരന്റെ വോയിസ് ഓവറോടു കുടിയാണ്.

കഥയും സംവിധാനവും രാജേഷ് നായർ ആണ്.രാജേഷ് നായർ സോൾട്ട് മാങ്കോ ട്രീ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. രാജേഷ് നായർ ,കെ.കെ. രാധാമോഹൻ ,ഡോ. റ്റി.കെ. ഉദയഭാനു, കിഷോർ നായർ എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ഉഷ രാജേഷ് ക്രിയേറ്റിവ് ഡയറക്ടറായും ,സംഭാഷണം ഗോവിന്ദ് വിജയനും ,സുമേഷ് മധുവും ,രാജേഷ് രാധാകഷ്ണൻ നായരും ,ക്യാമറ ബിനേന്ദ്ര മോനോനും ,സംഗീതം പ്രകാശ് അലക്സും, എഡിറ്റർ സൂരജ് ഇ.എസ്സും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ,കല മഹേഷ് ശ്രീധറും നിർവ്വഹിക്കുന്നു.

മുകേഷ്, ശ്രീനിവാസൻ ,വർഷ, ഹാരീഷ് കണരാൻ ,മാലാ പാർവ്വതി,ധർമ്മജൻ ബോൾഗാട്ടി, സുധീർ കരമന, സൈജു കുറുപ്പ് ,ഗ്രിഗറി ജോർജ്,ഇന്ദ്രൻസ് ,കോട്ടയം പ്രദീപ് , സജു നവോദയാ ,നാരായൺകുട്ടി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

അയൽക്കാരായ സഹദേവൻനായരും (മുകേഷ് )  പ്രഭാകരന്റെയും ( ശ്രീനിവാസൻ )മക്കളായ ശരതും ശാരിയും ( ശ്രാവണും,വർഷയും) കുട്ടിക്കാലം മുതൽ കളിച്ച് വളർന്നവരാണ്. പരസ്പരം പ്രണയം പറയുന്നില്ല. മറ്റൊരാളുമായി ശാരിയുടെ വിവാഹം നിശ്ചയിച്ചതിനെതുടർന്ന് നടക്കുന്ന സംഭവങ്ങളാണ് കല്യാണം പറയുന്നത്.

ദുൽഖർ പാടിയ "ധ്യതങ്കപുളകിതനായി .... എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.    റോമി രതീഷ് എഴുതിയ           "    കുഞ്ഞിളം  പൂവേ മണി തങ്ക കിനാവേ, നറുതേൻ ചിരിയിൽ എന്ന ടൈറ്റിൽ സോങ്ങ് മനോഹരമായിരുന്നു.  പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കും കരുതാം . 

റേറ്റിംഗ് - 3/5           
സലിം പി ചാക്കോ



റോമി രതീഷിന്റെ ഗാനരചന മികവുറ്റതായി.  ശ്രാവൺ മുകേഷ് നായകനായ കല്യാണം സിനിമയിലെ ടൈറ്റിൽ ഗാനം എഴുതിയിരിക്കുന്നത് റോമി രതീഷാണ്.പ്രകാശ് അലക്സ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. " കുഞ്ഞിളം പൂവേ മണി തങ്ക കിനാവേ ,നറുതേൻ ചിരിയിൽ ......." എന്ന് തുടങ്ങുന്ന ഗാനമാണ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശിയാണ് റോമി രതീഷ്.

No comments:

Powered by Blogger.