മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26 ന് റിലിസ് ചെയ്യും.


മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26 ന് റിലിസ് ചെയ്യും.  മമ്മൂട്ടി നായകനായ ബഹുഭാഷ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് മലയാളം ,തമിഴ് ,തെലുങ്ക് ഭാഷകളിലായി റിലിസ് ചെയ്യും. ക്യാമറമെൻ ശ്യാംദത്ത് സെയ്നുദീൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പോലിസ് ഓഫീസർ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹീർ ,ധർമ്മജൻ ബോൾഹാട്ടി ,ഹരീഷ് കണാരൻ ,ജോയ് മാത്യൂ ,റോണി ഡേവിഡ് ,ജൂഡ് ആന്റണി ,മൊട്ട രാജേന്ദ്രൻ ,സ്റ്റണ്ട് സിൽവ ,സോഹൻ സീനുലാൽ, സുധീ കോപ്പ, ഷഫീഖ് ,സമ്പത്ത് റാം ,മുരുകൻ ,മിഥുൻ എം.ദാസ്, സൈനുദീൻ മുണ്ടക്കയം ,രാജശേഖരൻ ,നീനാ കുറുപ്പ് ,സെമ്മലർ ,ലിജോ മോൾ, സീമാ ജി.നായർ ,മാസ്റ്റർ ആദീഷ്, മാസ്റ്റർ താഷി, മാസ്റ്റർ തൻവി, ബേബിപാർഥവി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ സാദത്തും ,രചന ഫസൽ മുഹമ്മദും സംഗീതം ആദിൽ ഏബ്രാഹാമും ഗാനരചന മനു രഞ്ജിത്തും നിർവ്വഹിക്കുന്നു.  മമ്മുട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലേ ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.