ഇരുമ്പ് തിരൈ ജനുവരി 26 ന് റിലിസ് ചെയ്യും.


വിശാലിന്റെ ഇരുമ്പ് തിരൈ ജനുവരി 26 ന് റിലിസ് ചെയ്യും.  വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നടൻ വിശാൽ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ്.മിത്രൻ ആണ്.  മേജർ ആർ.കൈതവരാനായി വിശാലും ഡോ. രതീദേവിയായി സാമന്തയും വൈറ്റ് ഡെവിളായി അർജുനും അഭിനയിക്കുന്നു. ഡൽഹി ഗണേഷ് ,റോബോ ശങ്കർ ,വിൻസെന്റ് അശോകൻ, ഗോപി ജി.പി.ആർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സംഗീതം യുവശങ്കർ രാജയും , ക്യാമറ ജോർജ് സി. വില്യംസും എഡിറ്റിംഗ് റൂബനും നിർവ്വഹിക്കുന്നു.  വിശാലും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തമീൻസാണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത്.

No comments:

Powered by Blogger.