പ്രേക്ഷകരാണ് സിനിമയുടെ ദൈവം: സിനിമ പ്രേക്ഷക കൂട്ടായ്മ . ബി. ഉണ്ണികൃഷ്ണന് സലിം പി.ചാക്കോയുടെ മറുപടി.


മലയാള സിനിമയിൽ ആരാധകർ തമ്മിൽ യുദ്ധാന്തരീക്ഷമാണെന്ന സംവിധായകൻ ബി. ഉണ്ണി കൃഷ്ണന്‍റെ പ്രസ്താവന സിനിമ പ്രക്ഷേക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ പറഞ്ഞു.

സൂപ്പർ സ്റ്റാറുകളെ  പ്രേക്ഷകർ മാനിക്കുന്നുണ്ട്. അവരെ മുൻ നിർത്തി ബി. ഉണ്ണി കഷ്ണൻ പ്രേക്ഷകരെ വിലയ്ക്ക് എടുക്കാൻ നേക്കേണ്ടാ.  തന്‍റെ ചിത്രത്തിന് വൻ വിജയം കിട്ടാത്തത് എന്തുകൊണ്ട് എന്ന് സ്വയം ചിന്തിക്കുന്നതാണ് നല്ലത്. ഇതിന് പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ചെറുതും ,വലുതുമായ നല്ല സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. പ്രധാന നടൻ മാരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും . ഒരു ചിത്രം റിലിസിന് മുൻപ് വലിയ പബ്ളിസിറ്റി നൽകിയിട്ട്  ആ ചിത്രം റിലിസ് ചെയ്ത് കഴിയുമ്പോൾ  പ്രേക്ഷക അഗ്രഹം അനുസരിച്ച് ആ ചിത്രം വന്നില്ലെങ്കിൽ എന്ത് ചെയ്യും പ്രേക്ഷകർ?  അതിന് മറുപടി പറയാനും കഴിയണം .പ്രധാന നടൻമാർ മാത്രം പറഞ്ഞാൽ മാത്രമെ പ്രേക്ഷകർ കാര്യങ്ങൾ മനസിലാക്കൂ എന്ന ധാരണ കൈയ്യിൽ ഇരിക്കട്ടെ. അവരെ പ്രേക്ഷകർക്ക് നന്നായി അറിയാം. വിജയ പരാജയങ്ങൾ ഏറ്റുവാങ്ങി തന്നെയാണ് അവർ ഈ പദവികളിൽ എത്തിയിട്ടുള്ളത്. അവരെ അവശ്യമില്ലാത്ത ചർച്ചകളിൽ കൊണ്ടുവരുന്നത് ഭൂഷണമല്ല.

ഒരു പാട് ചിത്രങ്ങൾ വൻ വിജയം നേടാതെയും തിയേറ്ററുകളിൽ ഓടാതെയും പോകുന്നുണ്ട്. ഇതിന് ഉത്തരവാദി പ്രേക്ഷകർ  അല്ല.  പ്രേക്ഷകർ  ഇഷ്ടപ്പെടുന്ന തരത്തിൽ സിനിമ യെടുത്താൽ  അത്തരം സിനിമകളെ പ്രേക്ഷകർ സ്വീകരിക്കും എന്ന് പല തവണ നമ്മൾ കണ്ടതാണ്.   പ്രേക്ഷകർ പഴയതുപോലെ സംഘടിതരല്ല എന്ന് കരുതേണ്ടാ?  2018 ഫെബ്രുവരിയിൽ കാസറഗോഡ് ജില്ലയിലെ കാഞങ്ങാട് വെച്ച് നടക്കുന്ന സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവൻഷനോടെ പുതിയ പോരാട്ടത്തിന് കേരളം സാക്ഷിയാകും . മലയാള സിനിമ ചരിത്രം വിശദമാക്കുന്ന വീക്കി പീഡിയായിൽ സിനിമ പ്രേക്ഷക കൂട്ടായ്മയും എത്തി കഴിഞ്ഞു. പ്രേക്ഷകർ ഉണ്ടെങ്കിലേ സിനിമയുള്ളു എന്ന് ആദ്യം താങ്കളെ പോലെയുള്ളവർ മനസിലാകണം. അതു കൊണ്ട് പ്രേക്ഷകരുടെ തോളിൽ കയറുത് .  സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ലക്ഷോ പക്ഷം അണിയറ പ്രവർത്തകരെയും മഹാനടൻമാരെയും നടിമാരെയും എല്ലാവരെയും ഞങ്ങൾ ബഹുമാനിക്കുന്നു. അത് പോലെ തിരികെയും വേണം.  പ്രേക്ഷകർ അടിമകളല്ല , പ്രേക്ഷകരാണ് സിനിമയുടെ ദൈവം .   സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയ്ക്ക് വേണ്ടി,
സസ്നേഹം ,
സലിം പി.ചാക്കോ ( പത്തനംതിട്ട )
കൺവീനർ ,85477168 44.

No comments:

Powered by Blogger.