ഒടിയൻ ഒക്ടോബർ 18ന് റിലിസ് ചെയ്യും.


ഒടിയൻ ഒക്ടോബർ 18ന് റിലിസ് ചെയ്യും.
മാജിക്കൽ റിയലിസം ത്രില്ലറാണ് ഒടിയൻ. മോഹൻലാൽ ഒടിയൻ മണി കണ്ഠനായി എത്തുന്നു. വി.എ.ശ്രീകുമാർ മേനോൻ ഒടിയൻ സംവിധാനം ചെയ്യുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ബ്രിട്ടിഷ് ഭരണക്കാലയളവിൽ മലബാർ മേഖലയിലെ  ട്രൈബൽ പ്രദേശങ്ങളിൽ നടക്കുന്ന കഥയാണിത്. ആദ്യമായി വൈദ്യൂതി എത്തുന്ന ആ കാലയളവളിൽ ബ്രിട്ടീഷ് പടയാളികൾ കാട്ടിലെ മൃഗങ്ങളെ വേട്ടയാടുക പതിവായി തിരുകയും അതിനെതിരെ ഒടിയൻ നടത്തുന്ന ചെറുത്തു നിൽപ്പുമാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന. വാരണാസി ,ഉത്തർ പ്രദേശ് ,പാലക്കാട്  ,ഉദുമൽപേട്ട ,ഹൈദരാബാദ് എന്നിവടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഒടിയനിൽ മോഹൻലാൽ രണ്ട് ഗെറ്റപ്പിൽ എത്തുന്നുവെന്ന പ്രത്യേക തയുണ്ട്. മുപ്പത് വയസ് ക്കാരനായ കഥാപാത്രത്തിന് വേണ്ടി പതിനഞ്ച് കിലോ ഭാരം കുറച്ചതിന് ശേഷമാണ്  അഭിനയിച്ചിരിക്കുന്നത്.  മൂന്നാം ഷെഡ്യൂൾ ഡിസംബർ ആദ്യ ആഴ്ചയിൽ തുടങ്ങും എന്നാണ് അറിയുന്നത്.

മഞ്ജു വാര്യർ ,പ്രകാശ് രാജ് ,സിദ്ദീഖ് ,ഇന്നസെന്റ് , വിഷ്ണുഗോപാൽ  തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. സംഭാഷണം കെ.ഹരികൃഷ്ണനും ,സംഗീതം എം. ജയചന്ദ്രനും ,ക്യാമറ ഷാജികുമാറും ,എഡിറ്റിംഗ് എ .ശ്രീകർ പ്രസാദും ,പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിളും ,ആക്ഷൻ പീറ്റർ ഹെയ്നും കല സംവിധാനം പ്രശാന്ത് മാധവും നിർവ്വഹിക്കുന്നു. സാം സി.എസ്. ആദ്യമായി പശ്ചത്താല സംഗീതം ചെയ്യുന്ന ചിത്രം കൂടിയാണിത്.   റിലിസ് ദിവസം 175-ൽപരം ഫാൻസ് ഷോകൾ നടത്താനാണ്  ഫാൻസ് അസോസിയേഷൻ തീരുമാനം എന്നാണറിവ്.  പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ . 

സലിം പി.ചാക്കോ

No comments:

Powered by Blogger.