ആമി ഫെബ്രുവരി 9ന് തീയേറ്ററുകളിൽ എത്തും.ആമി ഫെബ്രുവരി 9ന് തീയേറ്ററുകളിൽ എത്തും. പ്രശസ്ത സാഹിത്യക്കാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ആമിയിൽ മാധവിക്കുട്ടിയായി എത്തുന്നത് മഞ്ജുവാര്യരാണ് . ഇരുപത് വർഷത്തിന് ശേഷമാണ് മഞ്ജുവാര്യരും സംവിധായകൻ കമലും ഒന്നിക്കുന്നത്. കൊച്ചി ,ഒറ്റപ്പാലം ,കൊൽക്കത്ത എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. നാല് വർഷത്തെ റിസർച്ചിന് ശേഷമാണ് കമൽ തിരക്കഥ തയ്യാറാക്കിയുള്ളത്.  ഗുൽസാർ ,റഫീഖ് അഹമ്മദ് എന്നിവർ ഗാനരചനയും എം.ജയചന്ദ്രനും ,തൗഫീഖ് ഖുറേഷി സംഗീതവും എ.ശ്രീകർ പ്രസാദ് എഡിറ്റിംഗും മധു നീലകണ്ഠൻ ക്യാമറയും നിർവ്വഹിക്കുന്നു. ടോവിനോ തോമസ് ,മുരളി ഗോപി ,അനൂപ് മേനോൻ ,ജ്യോതി കൃഷ്ണാ ,ശ്രീജാദാസ് തുടങ്ങിയവർ ആമിയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.