Solo Malayalam Movie Review
വസീര്‍ എന്ന ഹിന്ദി ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം സോളോ മികച്ച അഭിപ്രായം നേടുന്നു. നാല് ഭാഗങ്ങളുള്ള ചിത്രത്തില്‍ ശിവന്‍റെ പര്യായങ്ങളായ ശിവ,രുദ്ര,ശേഖര്‍,ത്രിലോക് എന്നീ പേരുകളുള്ള കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.
പഞ്ചഭൂതം എന്ന സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി യാഥാര്‍ത്ഥ്യവും, മിത്തും കോര്‍ത്തിണക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് സോളോ. നാല് കഥകള്‍ കോര്‍ത്തിണക്കിയ സിനിമാ സമാഹാരമാണ് സോളോ. മലയാളത്തിലും തമിഴിലുമായി ഒരേ സമയം ഈ സിനിമ റിലീസ് ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്.
ഇതുവരെ ആരും കൈകാര്യം ചെയ്യാത്ത ഒരു കഥാപാത്രത്തെ ആണ് ദുല്‍ഖര്‍ സല്‍മാന്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി ഈ സിനിമയിലെ കഥാപാത്രങ്ങള്‍ മാറും എന്നതിന് സംശയമില്ല.
നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ദന്‍സിക, ആര്‍ത്തി വെങ്കിടേഷ്, ദീപ്തി സതി, അന്‍ ആഗസ്റ്റിന്‍, സുഹാസിനി മണിരത്നം, ഡിനോ മൊയ്യ, നാസര്‍, രഞ്ജി പണിക്കര്‍, മനിത്ത് ജോര, സുരേഷ് മേനോന്‍, സുജാത സീഗാള്‍, മനോജ് കെ.ജയന്‍, പ്രകാശ് ബാലാവാഡി, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ദ്ധ് മേനോന്‍, ഖുറൈഷി മുഖര്‍ജി, ദിനേഷ് പ്രഭാകര്‍, സംവിധായകന്‍ സൗബിന്‍ സാഹിര്‍, സതീഷ്, ജോണ്‍ വിജയ്, അനുപമ കുമാര്‍, ഷീലു ഏബ്രഹാം, നിത്യശ്രീ, ആന്‍സന്‍ പോള്‍ എന്നിവര്‍ അഭിനയിക്കുന്നു.
എ.ആര്‍.റഹ്മാന്‍ സംഗീതവും ഗിരീഷ് ഗംഗാധരന്‍, മധു നീലകണ്ഠന്‍, ഡീജന്‍ഷാ എന്നിവര്‍ ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നു.
റേറ്റിംഗ് - 3/5

No comments: