മാമാങ്കം ഷൂട്ടിംഗ് മംഗലാപുരത്ത് തുടങ്ങി.


മാമാങ്കം ഷൂട്ടിംഗ് മംഗലാപുരത്ത് തുടങ്ങി. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് 12 വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന മാമാങ്കത്തെ പ്രമേയമാക്കിയാണ് സിനിമ. 
മാമാങ്കം വൻ ബഡ്ജറ്റിൽ ഒരുക്കുന്ന വടക്കൻപാട്ടിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ്. ആക്ഷൻ രംഗങ്ങളിലും കളരി എന്ന ആയോധനകലയുടെ ചിത്രീകരണത്തിലും നൂതന ആശയങ്ങൾ ഉൾകൊള്ളിച്ചാണ് സിനിമയെടുക്കുന്നത്. മാർഷ്യൽ ആർട്സിനും മറ്റ് ടെക്നിക്കൽ വശങ്ങൾക്കും ഹോളിവുഡിൽ നിന്നുള്ള ടെക്നിഷ്യസിനെ ഉപയോഗിച്ചാണ് ചിത്രീകരണം. നിഴൽക്കൂത്ത്   ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സജീവ് പിള്ളയാണ്  സിനിമ സംവിധാനം ചെയ്യുന്നത്.  വ്യവസായിയായ വേണു കുന്നപ്പിളളിയാണ് നിർമ്മാതാവ് . മാമാങ്കത്തിന്റെ പഴയ നിർമ്മാതാക്കളായ നവോദയ ഗ്രൂപ്പ് ടൈറ്റിൽ നൽകുമ്പോൾ ഒന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. പഴയ സിനിമയെക്കാൾ മികച്ചതായിരിക്കണം പുതിയ സിനിമയെന്ന് അവർ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയോട് പറഞ്ഞു. 

സലിം പി. ചാക്കോ

No comments:

Powered by Blogger.