താ തെയ്യം .... ഗാനം ഹിറ്റിലേക്ക്താ തെയ്യം ....  ഗാനം ഹിറ്റിലേക്ക്. പതിനയ്യായിരം കോളേജ് വിദ്യാർത്ഥികൾ അഭിനയിച്ച മലയാളത്തിലെ ആദ്യ ഗാനവുമായി  വിശ്വവിഖ്യാതരായ പയ്യൻമാരിലെ താ തെയ്യം ... ഗാനം എത്തി.. ഈ ഗാനം പ്രേക്ഷകർ ഏറ്റെടുക്കും എന്നുള്ളത് ഉറപ്പാണ് . കോമഡി പശ്ചാത്തലത്തിൽ അഞ്ച് യുവാക്കളുടെ കഥ പറയുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് യുവ സംവിധായകൻ രാജേഷ് കണ്ണങ്കരയാണ്.  വിനിത് ശ്രീനിവാസനും ,നജീം ,സൗമ്യ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ ,ശശീന്ദ്രൻ പയ്യോളി എന്നിവരുടെ വരികൾക്ക് സന്തോഷ് വർമ്മ ,വിശാൽ അരുൺ റാം എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ദീപക് , അജു വർഗ്ഗീസ് ,തരുഷി ,ഹരീഷ് കണാരൻ ,സുധീ കോപ്പാ ,മനോജ് കെ. ജയൻ ,ദേവൻ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ഭഗത് മാനുവേൽ ,സുനിൽ സുഗദാ ,ശശി കലിംഗ ,നെൽസൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ഒക്ടോബർ 27 ന് തിയേറ്ററുകളിൽ സിനിമ പ്രദർശനത്തിന് എത്തും.            

സലിം പി.ചാക്കോ.

No comments:

Powered by Blogger.