വിജീഷ് മണിയുടെ ''അട്ടപ്പാടി " അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്...
വിജീഷ് മണിയുടെ ''അട്ടപ്പാടി " അമ്പത്തിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്...
അട്ടപ്പാടിയിലെ ഗോത്രഭാഷകളിൽ സിനിമകൾ ചെയ്ത് ഓസ്‌കാർ ചുരുക്ക പട്ടികയിലും നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ശ്രദ്ധേയനായ സംവിധായകൻ വിജീഷ് മണി അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'അട്ടപ്പാടി - ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് 'എന്ന ഡോക്യൂഫിക്ഷൻ സിനിമ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്തു.
"അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തി ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിട്ടുള്ളത് " വിജീഷ് മണി പറഞ്ഞു. അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹിലിങ്ങ് എന്ന ഡോക്യുഫിക്ഷൻ സിനിമ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടതിലെ അഹ്ളാദം അഗളി ITDP ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു.
ITDP അസിസ്ററൻ്റ് പ്രൊജക്ട് ഓഫീസർ എം കന്തസ്വാമി, അഗളി പഞ്ചായത്ത് അദ്ധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി ഷാജു, സംവിധായകൻ വിജീഷ് മണി, അജിത്ത് ഷോളയൂർ, വഞ്ചിയമ്മ, വടുകിയമ്മ, കെ ശിവാനി എന്നിവർക്കൊപ്പം മറ്റു ഗോത്രകലാക്കാരും ചടങ്ങിൽ പങ്കെടുത്തു. സിനിമ ഈ മാസം 27 ന് ഗോവയിൽ ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യ ( IFFI ) യിൽ പ്രദർശിപ്പിക്കും.
ഇത് മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റിവെൽ ഓഫ് ഇന്ത്യ ( IFFI ) ലേക്ക് സെലക്ട് ചെയ്യുന്നത്.
വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠന വിഷയമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധം യു.ജി.സി കെയർ ജേണലിൽ പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്.
ഒമാനി കവിയും, നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസുദനൻ, മുരുകൻ, അയ്യപ്പൻ, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം-ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്, എഡിറ്റിങ്ങ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, തിരക്കഥ-അജിത് ഷോളയൂർ, ഗാനരചന സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ, ലൊക്കേഷൻ മാനേജർ-രാമദാസ് അട്ടപ്പാടി
പി ആർ ഓ
എ എസ് ദിനേശ്.


No comments: