ഇന്ത്യൻ പനോരമയിലേക്ക് 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി'; ന്യൂ ഹൊറൈസൺ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.
57മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള യിൽ മലയാള സിനിമയ്ക്ക് അഭിമാനനിമിഷം; ശ്രീഹരി ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് കെയോസ് സിനിമ കമ്പനി
ഗോവ: ഗോവയിൽ നടക്കുന്ന 57 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഭാഗമായി ഇന്ത്യൻ പനോരമ 2026-ലേക്ക് മലയാളചിത്രം 'അജയന്റെ മരണം: ഒരു കേസ് സ്റ്റഡി' തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോര മയിലെ ന്യൂ ഹൊറൈസൺ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. പുതിയ ചലച്ചിത്ര ഭാഷകളും ധീരമായ ആഖ്യാനരീതികളും അവതരിപ്പിക്കുന്ന സിനിമകൾക്ക് വേദിയൊ രുക്കുന്ന വിഭാഗമാണ് ന്യൂ ഹൊറൈസൺ.
ശ്രീഹരി ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെയോസ് സിനിമ കമ്പനി ആണ് നിർമ്മിച്ചിരിക്കുന്നത്. സമകാലിക സാമൂഹിക പരിസരങ്ങളെയും മനുഷ്യബന്ധ ങ്ങളെയും അന്വേഷണാത്മകമായ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയമാണ് ജൂറിയെ ആകർഷിച്ചത്. മലയാളത്തിൽ അധികം പരീക്ഷിക്കാത്ത മോക്യുമെന്ററി എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
സുരാജ് തെലക്കാട്, പൂജ മഹി അഘോര, സുരേഷ് ബാബു, ഷഹനീർ ബാബു, അഭിജിത് വേലായുധൻ, സോളമൻ, അനന്യ രവി, ഗായത്രി രാജൻ, ജയശ്രീ സി.കെ, ദേവിക മംഗലശ്ശേരി, സുജിത് ദിനേശ്, എന്നിവരാണ് അഭിനേതാക്കൾ.
ആനന്ദു കെ.എച്ച് ഛായാഗ്രഹണവും ആനന്ദ് പുതേഴത്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. അജിത് സത്യനാണ് സംഗീതസംവിധായകൻ. അഭിജിത് പിരിവുശാല ഗാനരചന നിർവഹിക്കുന്നു. അഖിൽ സനിലാണ് കലാസംവിധായകൻ. അസുന്ത അബ്രഹാം പ്രൊഡക്ഷൻ ഡിസൈനും അഞ്ജന മുരളി വസ്ത്രാലങ്കാരവും മേക്കപ്പും കൈകാര്യം ചെയ്യുന്നു.
ഗബ്രിയേൽ ജോർജ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും ടോജോ വർഗീസ്, വിശേഷ് കെ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. കെ.ടി. ഗോപികൃഷ്ണനാണ് അസിസ്റ്റന്റ് ഡയറക്ടർ. അപർണ വ്യാസും അമൽഷ വി.എസും ക്രിയേറ്റീവ് ഹെഡുമാരാണ്. ജിഷ്ണു മാധവ് അസോസിയേറ്റ് എഡിറ്ററാണ്.
ഇന്ത്യൻ പനോരമയിലെ ന്യൂ ഹൊറൈസൺ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ അംഗീകാരമാണ്. ഇന്ത്യൻ സിനിമയിലെ വൈവിധ്യമാർന്ന ആഖ്യാന ങ്ങളെയും പുതിയ ചലച്ചിത്രപ്രതിഭകളെയും പരിചയപ്പെടുത്തുന്ന ദേശീയ വേദിയിൽ ചിത്രം പ്രദർശിപ്പിക്കപ്പെടുന്നത് മലയാള സിനിമയ്ക്കും അഭിമാനകരമായ നേട്ടമാണ്.
സതീഷ് എരിയാളത്ത്
പി. ആർ. ഓ


No comments: