Since 2016

ഒരു കോടി കാഴചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായി വിഷ്ണു അടൂരിൻ്റെ സംഗീത ആൽബം ‘അഭിമാനം അടൂർ’


 


ഒരു കോടി കാഴചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായി വിഷ്ണു അടൂരിൻ്റെ സംഗീത ആൽബം ‘അഭിമാനം അടൂർ’ 


​അടൂർ: അടൂരിൻ്റെ കലാ സാംസ്‌കാരിക ചരിത്രത്തിൽ സുവർണ ലിപികളിൽ ഇടം പിടിച്ചിരിക്കുകയാണ്. വിഷ്ണു അടൂരിൻ്റെ   ‘അഭിമാനം അടൂർ’ എന്ന സംഗീത ആൽബം.


അടൂരിൻ്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകവും കാർഷിക പെരുമയും ദൃശ്യവൽക്കരിച്ചുകൊണ്ട് പുറത്തിറങ്ങിയ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വൈസ് മെൻ ക്ലബ്ബ് ഓഫ് അടൂർ ഹെവൻസ്’ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.


https://youtu.be/RHocRGIQvJI?si=E7G_l_oPvWQGgUho



യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം റിലീസ് ചെയ്ത്  ദിവസങ്ങൾക്കകം ഒരു കോടി കാഴചക്കാരെയാണ് ഗാനം നേടിയത് 


​മുമ്പ് ശ്രദ്ധേയമായ ‘എൻ്റെ പത്തനംതിട്ട’ എന്ന സംഗീത ആൽബം ഒരുക്കിയ വിഷ്ണു അടൂർ തന്നെയാണ് ‘അഭിമാനം അടൂരി’ൻ്റെയും രചന, സംഗീതം, സംവിധാനം, എഡിറ്റിംഗ്, ഗ്രാഫിക്സ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. 


യുവഗായകരായ അഭിജിത്ത് അടൂരും ശാന്തി കൃഷ്ണ അടൂരും ചേർന്നാണ് ആലാപനം. ​വിനു വിദ്യാധരൻ ഛായാഗ്രഹണവും ഡ്രോൺ ദൃശ്യങ്ങളും നിർവഹിച്ചിരിക്കുന്നു. മധു ശൂരനാട് സൗണ്ട് മിക്സിംഗും മാസ്റ്ററിംഗും നിർവഹിച്ചിരിക്കുന്നു. സന്തോഷ് സാമുവൽ പ്രൊഡക്ഷൻ കൺട്രോളറായും, കൃഷ്ണപ്രിയ വിഷ്ണു  പി.ആർ.ഒ ആയും പ്രവർത്തിച്ചു. 


​വൈസ് മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്റ്റ് 1 (സെൻട്രൽ ട്രാവൻകൂർ റീജിയൻ, സോൺ 1) സംഘടിപ്പിച്ച ‘നീലരാഗം 2026’ എന്ന ചടങ്ങിൽ വെച്ചാണ് ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണർ രാഹുൽ എസ്. കുമാർ, ഡിസ്ട്രിക്റ്റ് സെക്രട്ടറി ബിനി ആൻഡ്രൂ, വൈസ് മെൻ ക്ലബ്ബ് ഓഫ് അടൂർ ഹെവൻസ് പ്രസിഡന്റ്  രവീന്ദ്രൻ പി.ആർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

No comments:

Powered by Blogger.