Since 2016

" മായൻ " മ്യൂസിക്ക് റൈറ്റ് വേൾഡ് വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.



" മായൻ "  മ്യൂസിക്ക്   റൈറ്റ് വേൾഡ്  വൈഡ്കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്.


മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ് ആഗോള മ്യൂസിക്ക് കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് കരസ്ഥമാക്കിയിരിക്കുന്നു .  ആഗോള തലത്തിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു മ്യൂസിക്ക് കമ്പനിയാണ് യുണിവേഴ്സൽ ഗ്രൂപ്പ്. രണ്ടായിരത്തി പതിമൂന്നിനു ശേഷം യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ രംഗത്തേക്കു കടന്നുവരുന്നത് മായൻ എന്ന ചിത്രത്തിലൂടെയാണ്.പതിമൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ്  യുന്നി വേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പ് വീണ്ടും ഈ മേഖലയിൽ എത്തുന്നത്. അത് മായൻ എന്ന ചിത്രത്തിലൂടെയായത് മലയാള സിനിമക്ക് ഏറെ അഭിമാനകരമാണ്.നിരവധി പ്രത്യേകതകളോട ഒരുങ്ങുന്ന ഈ  ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തും


ജയസൂര്യ നായകനാകുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.