Since 2016

ഡാർക്ക് കോമഡിയും ഫെസ്റ്റിവൽമുഡും ചേർന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫോർമുലയുമായി ജിത്തു മാധവൻ്റെ " സീൻ " . വേറിട്ട അഭിനയവുമായി നസ്‌ലെൻ , സൂര്യ , നസ്രിയ .



Movie 

Scene 


Director:

Jithu Madhavan 


Genre : 

Action Comedy Thriller 


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Tamil


Duration. : 

149 Minutes 16 Seconds.


Direction.                               : 4 / 5


Performance.                         : 4 / 5


Cinematography.                   : 3.5 / 5


Script.                                       : 3.5 / 5


Editing.                                     : 3.5 / 5


Music & BGM.                         : 4  / 5 


Rating.                                      : 22.5 /30.

✍️

Saleem P. Chacko.

CpK DesK


ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന തമിഴ് ആക്ഷൻ കോമഡി ത്രില്ലറാണ് " സീൻ " ." രോമാഞ്ചം " , " ആവേശം " എന്നീ മലയാള ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം  ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് " സീൻ " .


സൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്ര ത്തിൽ നസ്രിയ നസീം, നസ്ലെൻ കെ. ഗഫൂർ , ആനന്ദരാജ് , ലാൽ , ജോൺ വിജയ് , രാജ് പ്രിയൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിന യിച്ചിരിക്കുന്നു. " വിക്ടർ " എന്ന കഥാപാത്ര വുമായി മലയാളത്തിൻ്റെ പ്രിയൻ നടൻ അതിഥി താരവുമാണ് .


കണ്ണ് കാണാത്ത ഇമ്പരാജ് ( സൂര്യ ) എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണിത് . പരിമിതികൾക്ക് ഉള്ളിൽ നിന്ന് ഇമ്പരാജ് നടത്തുന്ന സീരിയൽ കില്ലർ ഇൻവെസ്റ്റിഗേ ഷനാണ് സിനിമയുടെ പ്രമേയം . മായ (നസ്രിയ  )എന്ന പെൺകുട്ടിയും ഇമ്പരാജിൻ്റെ അന്വേഷണങ്ങൾക്ക് സഹായങ്ങൾ നൽകുന്നു . ഇതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


വിനീത് അഗസ്റ്റിൻ ഛായാഗ്രഹണവും , അജീമൽ സാബു എഡിറ്റിംഗും , സുഷിൻ ശ്യാം സംഗീതവും ഒരുക്കിയിരിക്കുന്നു .2D എൻ്റെർ ടെൻമെൻ്റും , ജഗാരം സ്റ്റുഡിയോസി ൻ്റെയും ബാനറിൽ സൂര്യ , ജ്യോതിക , ജയശ്രീ ദാമോ ദരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരി ക്കുന്നത് . ശക്തി ഫിലിം ഫാക്ട റിയാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. ഗോകു ലം  മൂവിസാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


കേരളം , ചെന്നൈ എന്നിവടങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം .സൂര്യയുടെ നാൽപത്തിയേഴാമത്തെ ചിത്രമാണിത് . പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം നസ്രിയ നസീം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തു ന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമ യ്ക്ക് .


സൂര്യയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി മാറും ഇമ്പരാജ് . ഇൻ്റലിജെൻ്റും ബോൾഡ് കഥാപാത്രവുമായ മായയായി നസ്രിയ തിളങ്ങി . സിനിമയുടെ ഏറ്റവും വലിയ സർപ്രൈസ് ഈശ്വരൻ എന്ന നസ്‌ലെൻ്റെ വേഷമാണ് .ഹ്യൂമർ രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . സുശീൽ ശ്യാമിൻ്റെ പശ്ചാത്തല സംഗീതം മികച്ച് നിൽക്കുന്നു .കോമഡിയും ആക്ഷനും ത്രില്ലും എല്ലാം ചേർന്ന സിനിമയാണ് " സീൻ " .

No comments:

Powered by Blogger.