" ഹലോ ഡിയർ" പുതിയ പോസ്റ്റർ പുറത്തിറങ്ങി .
" ഹലോ ഡിയർ" പുതിയ പോസ്റ്റർ പുറത്തിറങ്ങി .
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് ണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് ഹലോ ഡിയർ എന്ന ചിതത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.ഏതു വിഭാഗക്കാർക്കും ഒരുപോലെ ആകർഷകമായ ഈ പോസ്റ്റർ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുക യാണ്.
രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊങ്ങാണ് സെക്കന്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക മായ ഘടകമാണ് .
ചിരിയും ചിന്തയും നൽകുന്ന മുഹൂർത്ത ങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുക കരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.
സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്ര ത്തിൽ അഭിനയിക്കുന്നു.ഛായാഗ്രഹണം - അഖിൽ ജോർജ് എഡിറ്റിംഗ് - ചമൻ ചാക്കോ. കലാ സംവിധാനം - നിമിഷ് എം. താനൂർ.. മേക്കപ്പ് - റോണക്സ് സേവ്യർ .കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.സൗണ്ട് ഡിസൈ ൻ- വിഷ്ണു ഗോവിന്ദ്. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്.കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ.പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

No comments: