Since 2016

നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈല റഷീദ് ( 75) അന്തരിച്ചു .


 

നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മൂത്ത മകൾ ലൈല റഷീദ് ( 75) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് പറയഞ്ചേരി സോജിത് വീട്ടിലായിരുന്നു താമസം .


പരേതനായ ഇ.എ റഷീദ് ( റിട്ട. സുപ്രണ്ടിംഗ് എഞ്ചിനിയിർ പിഡബ്ലിയുഡി) ആണ് ഭർത്താവ് . സജിത് ഖാൻ ( ആർകിടെക്ട് ഓസ്ട്രേലിയ ) , സോജ ( കോയ ബത്തൂർ ) എന്നിവർ മക്കളാണ് . മരുമക്കൾ : വി നൗഷാദ് ( എം.ഡി വാക്കറൂ ) , നസ്രീൻ ( ഓസ്ട്രേലിയ ) .


ഭൗതീകശരീരം കോഴിക്കോട് വസതിയിൽ പൊതുദർശനത്തിന് ശേഷം തിരുവനന്ത പുരത്തേക്ക് കൊണ്ടുപോകും . കമ്പറടക്കം ഇന്ന് ( വ്യാഴം ) നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ .

No comments:

Powered by Blogger.