ഭൈരവ തിരിച്ചെത്തുന്നു, പ്രഭാസിന് ജന്മദിനാശംസകളുമായി ‘കൽക്കി 2898 എഡി’ ടീം; മേക്കിങ് വീഡിയോ പുറത്ത്
To the superhero of Indian cinema…
Happy Birthday to the Darling of every generation, Rebel Star #Prabhas.
https://youtu.be/Mhkkod2SJY4
We are excited to embark on another epic cinematic journey with you… #Kalki2898AD ⚡️
#HappyBirthdayPrabhas
തെലുങ്ക് സൂപ്പർതാരം പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് ‘കൽക്കി 2898 എഡി’യുടെ അണിയറപ്രവർത്തകർ. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറക്കി. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവർത്തകർ എത്തിയത്.
‘കൽക്കി 2898 എഡി’യിൽ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയൻസ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകർച്ചയുടെ വക്കിലു ള്ള ഭാവിലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വമ്പൻ സിനിമാറ്റിക് അനുഭവ മായിരുന്നു. ഭൈരവയുടെ യാത്രയ്ക്കൊപ്പം അമിതാഭ് ബച്ചൻ അവതരിപ്പിച്ച അശ്വത്ഥാമ, കമൽ ഹാസൻ അവതരിപ്പിച്ച സുപ്രീം യാസ്കിൻ തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥയിൽ നിർണായകമായി. പുരാതന ഇന്ത്യൻ ഇതിഹാസങ്ങളിലെ ആശയങ്ങളെ ഭാവികാല സാങ്കൽപ്പിക ലോകവുമായി കൂട്ടിയിണക്കിയ ചിത്രത്തിന്റെ ദൃശ്യവിസ്മയവും പ്രമേയവുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്.
2024ൽ തിയേറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ആഗോള ബോക്സ് ഓഫീസിൽ 1200 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ വമ്പൻ വിജയമായിരുന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാര വും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിന് പുതിയ മുഖം സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഭാഗം കൂടുതൽ വിപുലമായ കഥാലോകവുമായി ആണ് ഒരുങ്ങുന്നത്. ഈ വർഷം ആരംഭിച്ച രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം അടുത്ത വർഷം പകുതിയോടെ പൂർത്തിയാവും എന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ കഥാവിവരങ്ങളും റിലീസ് തീയതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൈരവയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന പുതിയ മേക്കിങ് വീഡിയോയോടെ ചിത്രത്തെക്കുറി ച്ചുള്ള ആരാധകരുടെ ആകാംക്ഷ വീണ്ടും വർധിച്ചിരിക്കുകയാണ്. പിആർഒ : ശബരി

No comments: