സംവിധായകൻ ആർ . ശരത് അന്തരിച്ചു.
തിരുവനന്തപുരം : സംവിധായകൻ ആർ . ശരത് അന്തരിച്ചു. ഒരു സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.
സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധനും ചാപ്ലിനും ചിരിയ്ക്കുന്നു, സ്വയം, പറുദീസ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു . മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി ദേശീയ പുരസ്ക്കാരം കരസ്ഥമാ ക്കിയ സായാഹ്നം എന്ന മലയാള സിനിമ 2000 ൽ ഏഴ് സംസ്ഥാന പുരസ്ക്കാ രങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി നി൪മ്മിച്ച Burial of Dreams ദേശീയ ശ്രദ്ധ ആക൪ഷിച്ചു.
രാജാരവിവ൪മ്മയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കി സംവിധാനം ചെയ്‌ത ഡോക്യുമെന്ററി അന്ത൪ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. മ്യൃറൽ പെയിന്റിങ്ങു കളെ കുറിച്ചുള്ള വ൪ക്കിന് കേന്ദ്ര സ൪ക്കാ രിന്റെ ജുനിയ൪ ഫെലോഷിപ്പും കരസ്ഥമാ ക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നും ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് പൂ൪ത്തിയാക്കിയ ശരത് കേരള സ൪ക്കാരിൽ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായി 2021 ൽ വിരമിച്ചു.
വൈലോപ്പള്ളി സംസ്ക്രിത ഭവൻ ഡയറക്ട൪, ജില്ലാ ഇൻഫ൪മേഷൻ ഓഫീസ൪ എന്നീ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
ഭാര്യ - കെ ഐ ബിന്ദു,മക്കൾ - അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്.മരുമക്കൾ- അഞ്ജലി , അഭിരാമി. ചെറുമകൻ - ദേവ്ദത്ത്.
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5.30 ന് ശാന്തി കാവടത്തിൽ നടക്കും.

No comments: