സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ .





 

സർവ്വംശിവം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ .


വ്യത്യസ്തമായ കഥയും അവതരണവും കാഴ്ച വെക്കുന്ന സർവ്വം ശിവം എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു.സംവിധായകൻ പപ്പൻപയറ്റുവിള ഭദ്രദീപം തെളിയിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. 


ശിവശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി എ.വി നിർമ്മിക്കുന്ന ചിത്രം സുനിൽ ചെമ്പൂര് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ - സോണി സുകുമാരൻ, പ്രെഡക്ഷൻ കൺട്രോളർ - രാജേഷ് നെയ്യാറ്റിൻകര, ആർട്ട് - സിബി അമരവിള,മേക്കപ്പ് - ഷൈജു നേമം, കോറിയോഗ്രാഫർ - അഭിലാഷ്. 


പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രം നെയ്യാറ്റിൻകരയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.


അയ്മനം സാജൻ

( പി.ആർ. ഓ )

No comments:

Powered by Blogger.