Since 2016

വിജയരാഘവൻ, പാർവ്വതി തിരുവോത്ത് എന്നിവരുടെ മികച്ച അഭിനയവുമായി " പ്രഥമ ദ്യഷ്‌ട്യാ കുറ്റക്കാർ " .


 


Movie :

Pradhama Drishtiya Kuttakkar 


Director

Shahad .


Genre : 

Crime  Mystery  Thriller Drama.


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Malayalam 


Duration. : 

160   Minutes  47 Seconds.


Direction.                            :  4 / 5


Performance.                     : 4 / 5


Cinematography.              :  4 / 5


Script.                                  : 4  / 5


Editing.                                :  4 / 5


Music & BGM.                    :  4  / 5 


Rating.                                 : 24 /30.

✍️

Saleem P. Chacko.

CpK DesK


" പ്രകാശൻ പറക്കട്ടെ " , " അനുരാഗം " എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ്  സംവിധാനം ചെയ്ത " പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ " തിയേറ്ററുകളിൽ എത്തി .വിജയരാഘവൻ , പാർവ്വതി തിരുവോ ത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാ ക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത് . 


കോട്ടയം ജില്ലയിലെ നാട്ടകം പോലീസ് സ്‌റ്റേഷനിൽ നടന്ന കസ്റ്റഡി മരണത്തി ൻ്റെ പശ്ചാത്തലമാണ് സിനിമയുടെ പ്രമേയം .ആശ്രിതനിയമനം ലഭിച്ച അലീന എബ്രഹാ മാണ് ( പാർവ്വതി തിരുവോത്ത്) കേന്ദ്ര കഥാപാത്രം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സീരിയൽ കവർച്ചയും അതിനേ തുടർന്ന് നടക്കുന്ന കൊലപാതകവും അന്വേ ഷി ക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈഎസ് പി യാണ്  ഹാരീസ് മീരാൻ (വിജയരാഘവൻ ).  ഇവരോടാപ്പം മാത്യൂ തോമസ് , വിനയ ഫോട്ട് , സിദ്ധാർത്ഥ് ഭരതൻ , ഉണ്ണിമായ പ്രസാദ് , അസീസ് നെടുമങ്ങാട് എന്നിവർ പോലീസ് കഥാപാത്രങ്ങളാണ് . ആസിഫ് അലി, ലാൽ ജോസ് ,എൻ എം ബാദുഷ തുടങ്ങിയവർ അതിഥി താരങ്ങളാണ് .


റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും , പി.എസ്. സുബ്രഹ്മണ്യം , വിജേഷ് തോട്ടിങ്ങൽ എന്നി വർ രചനയും , മുജീബ് മജീദ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .


തോറ്റ് കൊടുക്കാൻ തയ്യാറാക്കാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായി വിജയ രാഘവൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചി രിക്കുന്നു . അലീന എബ്രഹാം എന്ന കഥാപാത്രം പാർവ്വതി തിരുവോത്തിൻ്റെ കൈകളിൽ ഭദ്രം . വിനയ് ഫോർട്ട് , മാത്യൂ തോമസ് , ഉണ്ണിമായ പ്രസാദ് , അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും തങ്ങളുടെ പോലീസ് വേഷങ്ങൾ നന്നായി അവതരിപ്പിച്ചു .


ഇതൊരു ത്രില്ലർ സിനിമ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നു എന്ന് എടുത്ത് പറയാം . രണ്ടാ പകുതിയാണ് സിനിമയുടെ മുഖ്യ ആകർഷണം . അടുത്തത് എന്ത് നടക്കും എന്നത് രൂപപ്പെടുത്താൻ സംവിധായ കന് കഴിഞ്ഞു .മികച്ച രചനയും താരങ്ങളുടെ അഭിനയ മികവും , സംവിധാന മികവും കൊണ്ട് വേറിട്ട അനുഭവമായി " പ്രഥമദൃഷ്ട്യാ കുറ്റക്കാർ " മാറി .

No comments:

Powered by Blogger.