തീയേ തലൈവിയേ...ഓട്ടംതുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തിറങ്ങി.
തീയേ തലൈവിയേ...ഓട്ടംതുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തിറങ്ങി.
https://youtu.be/RCgQ9V5sMMw?si=gOZu0NJQ_WHGoa1E
തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ എന്നു തുടങ്ങുന്ന ഓട്ടംതുള്ളൽ എന്ന ചിത്ര ത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തു വിട്ടു. പ്രശസ്‌ത മഞ്ജൂ വാര്യരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടത്.
ധന്യാ സുരേഷ് മേനോൻ രചിച്ച് റാഹുൽ രാജ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ക്യഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യും .ഒരു ക്ഷേത്രോത്സവത്തോടു ചേർന്ന രീതിയിലുള്ള ഈ ഗാനം ചിത്രത്തിൻ്റെ ടൈറ്റിലാണ് എത്തുക.
ഏതു വിശ്വാസികൾക്കും ഒരുപോലെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ശാനമാണിത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു.കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി .എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി.മാർത്താണ്ഡൻ ..
തനി നാടൻ കഥയെന്നാണ് അണിയറ ശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പി ക്കുന്നത്.സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറു ന്ന പ്രശ്‌നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്‌ന മായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .
വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോക ൻ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ അനിയപ്പൻ, ശ്രീരാജ് , . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളി ലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിൻ്റേതാണു തിരക്കഥ .പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാ സംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സി യേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, വാഴൂർ ജോസ്.

No comments: