സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം വിജയരാഘവന് സെപ്റ്റംബർ 17ന് വിതരണം ചെയ്യും .
സിനിമ പ്രേക്ഷക കൂട്ടായ്മ ഏഴാമത് ക്യാപ്റ്റൻ രാജു പുരസ്കാരം വിജയരാഘവന് സെപ്റ്റംബർ 17ന് വിതരണം ചെയ്യും .
പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ഏഴാമത് പുര സ്കാരം നടൻ വിജയരാഘവന് സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് കോട്ടയത്ത് ചേരുന്ന ചടങ്ങിൽ സംവിധായകൻ ജി. മാർത്താണ്ഡ ൻ പുരസ്കാരവും , പ്രശസ്തിപത്രവും വിതരണം ചെയ്യുമെന്ന് ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.
സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ് വിജയരാലവനെ അവാർഡിനായി പരിഗണിച്ചത്.
നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , നടൻ ജയറാം ( 2024 ) , നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു (2025 ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

No comments: