Since 2016

പൃഥ്വിരാജ് - മഞ്ജു വാര്യർ ചിത്രം ''ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ'' തുടങ്ങി




 

പൃഥ്വിരാജ് - മഞ്ജു വാര്യർ ചിത്രം ''ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ'' തുടങ്ങി.


​ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' (ODIYAN: The Age of Illusion) പൂജ ചടങ്ങുകളോടെ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ രാഹുൽ സദാശിവൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരൻ,മഞ്ജു വാര്യർ, നിർമ്മാതാവ് സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.

​

'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഏറേ ശ്രദ്ധേയനായ രാഹുൽ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. സത്യവും മിഥ്യയും തമ്മി ലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയറയിൽ ഒരുങ്ങുന്നത്.

​

കരൺ ജോഹർ, അദാർ പൂനവാല, അപൂർവ്വ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാ ണ് ഈ ഹൊറർ ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇൻഡ്യൻ തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ  ചിത്രീകരണം ഉടൻ ആരംഭിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരീസ് ദേശം,

​

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.