ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ. സൈജുക്കുറുപ്പ് നായകൻ. അരുൺ ഗോപി നിർമ്മാതാവ്.



ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ. സൈജുക്കുറുപ്പ് നായകൻ. അരുൺ ഗോപി  നിർമ്മാതാവ്.


അരുൺഗോപി നിർമ്മിക്കുന്ന രണ്ടാമത് ചിത്രം സാഗർ  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സാഗർ ഈ ചിത്രം പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിലാണ് അവതരിപ്പി ക്കുന്നത്. ഒരുഡിറ്റക്ടീവ് കോമഡിച്ചിത്രം, ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂ ടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റ ക്ടീവായി എത്തുന്നത് സൈജു കുറുപ്പാണ് .


സായ് കുമാർ, അൽത്താഫ് സലിം ,ഹരിശ്രി അശോകൻ സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ,ഷാൻ റഹ് മാൻ ,ഷാജു ശ്രീധർ, റിയാ ജിത്തു,, ഉത്തരാ ഉണ്ണി, ആൽഫി പഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.


അരുൺ ഗോപി എക്‌സൈമെൻ്റ് ,& ജസ്റ്റിൻ & മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ,മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാ ണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് .


സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമ്മത്തോടെ ചിത്രീകരണം ആരംഭിക്കും.


വാഴൂർ ജോസ് .

No comments:

Powered by Blogger.