സിനിമ പ്രേക്ഷക കൂട്ടായ്മ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം വിപിൻ വേദഗിരിയ്ക്ക്
സിനിമ പ്രേക്ഷക കൂട്ടായ്മ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം വിപിൻ വേദഗിരിയ്ക്ക് .
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിയ്ക്ക് ( വിപിൻ വി കെ ) നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി. ചാക്കോയും കൺവീനർ പി സക്കീർ ശാന്തിയും അറിയിച്ചു.
ഷാജി വെട്ടിപ്രം ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് ) 2022 , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി ) 2023 ,കെ . അബുബേക്കർ( മാതൃഭൂമി ) 2024, ഹരിലാൽ എസ്.എസ് ( മലയാള മനോരമ ) 2025 എന്നിവരായിരുന്നു മുൻകാല ജേതാക്കൾ.
ആഗസ്റ്റ് 31ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.


No comments: