ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകന് സി.ഹരികുമാറിൻ്റെ പേരിൽ സൗഹൃദ വേദി പുരസ്കാരം നൽകും .
ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകന് സി.ഹരികുമാറിൻ്റെ പേരിൽ സൗഹൃദ വേദി പുരസ്കാരം നൽകും .
പത്തനംതിട്ട : ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകന് സി.ഹരികുമാറിൻ്റെ പേരിൽ പുരസ്കാരം നൽകുവാൻ സി. ഹരികുമാർ സൗഹൃദവേദി തീരുമാനിച്ചു .
പ്രസ്സ് ക്ലബ് പ്രസിഡൻ്റ്, സെക്രട്ടറി , മാതൃഭൂമി ബ്യൂറോ ചീഫും സെപ്ഷ്യൽ കറസ് പോണ്ടൻ്റു മായിരുന്ന സി. ഹരികുമാറിൻ്റെ പതിനാലാമത് അനുസ്മരണ സമ്മേളനം സി. ഹരികുമാർ സൗഹൃദവേദിയുടെ നേതൃത്വത്തിൽ പത്തനം തിട്ട ശാന്തി റസിഡൻസിയിൽ നടന്നു .
മാധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . സുനിൽ മാമൻ കൊട്ടുപള്ളിൽ അനുസ്‌മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി സലിം പി. ചാക്കോ , കെ. ആർ.കെ പ്രദീപ് , പി . സക്കീർ ശാന്തി ,പി.വി. ഹരിഹരൻ , സന്തോഷ് ശ്രീരാഗം , കെ.സി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു .

No comments: