സംവിധായകൻ ജൂഡ് ആന്തണി ജോസഫും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം 2027ൽ .


 

സംവിധായകൻ ജൂഡ് ആന്തണി ജോസഫും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം 2027ൽ .


അടുത്തവർഷം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഉണ്ടാകുമെന്ന് മോഹൻ ലാലാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്. മോഹൻലാലും ജൂഡ് ആന്റണിയും ഒന്നിച്ച് ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് .


മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി നായികയായി എത്തിയ ‘തുടക്കം’ ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ മോഹൻലാലും വേഷമിട്ടിരുന്നു.  ‘തുടക്കം’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോഴാണ് മോഹൻലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് .

 

No comments:

Powered by Blogger.