ദളപതി വിജയ്ക്ക് ഐക്യദാർഢ്യം; 'ജനനായകൻ' റിലീസിനെ തുടർന്ന് 'ഓട്ടം തുള്ളൽ' റിലീസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി.
ദളപതി വിജയ്ക്ക് ഐക്യദാർഢ്യം; 'ജനനായകൻ' റിലീസിനെ തുടർന്ന് 'ഓട്ടം തുള്ളൽ' റിലീസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി.
സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' റിലീസ് തീയതി മാറ്റി. ദളപതി വിജയുടെ അവസാന ചിത്രമായ 'ജന നായകൻ' റിലീസിനോടുള്ള ഐക്യദാർഢ്യ വും ആദരവും അറിയിച്ചുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് പുതിയ തീയതിയായ ഓഗസ്റ്റ് 7-ലേക്ക് മാറ്റിയിരിക്കുന്നത്.
"ദളപതി വിജയ്ക്ക് സ്നേഹത്തോടെ... സിനിമ ആഘോഷിക്കപ്പെടട്ടെ... ആഘോഷങ്ങൾക്ക് ഞങ്ങളും ഒപ്പമുണ്ട്" എന്ന സന്ദേശത്തോടെ യാണ് 'ഓട്ടം തുള്ളൽ' ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം.
തമിഴ് സിനിമാ ലോകത്ത് ദളപതി വിജയ് സൃഷ്ടിച്ച സ്വാധീനത്തെയും അദ്ദേഹത്തിന്റെ അവസാന സിനിമയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളെയും മാനിച്ചാണ് റിലീസ് മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നർമ്മവും കുടുംബവിനോദവും നാടൻ പശ്ചാത്തലവും ഒത്തുചേരുന്ന 'ഓട്ടം തുള്ളൽ' ഇനി ഓഗസ്റ്റ് 7 മുതൽ തിയേറ്ററുകളിലെത്തും. "ഒരു തനി നാടൻ തുള്ളൽ" എന്ന ടാഗ്‌ലൈ നോടെ എത്തുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.
വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പി ക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് 'ഓട്ടം തുള്ളൽ'. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി. ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസി യേറ്റ് ഡിറക്ടർസ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്‌സിങ്- അജിത് എ. ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ.കെ., സ്റ്റിൽസ്- അജി മസ്‌കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ, ഡിസ്ട്രിബൂഷൻ : ഗുഡ് ഫെല്ലാസ് സിനിമാസ്. ഡിജിറ്റൽ - ഉണ്ണി രാജേന്ദ്രൻ , പി ആർ ഓ ഐശ്വര്യ രാജ്

No comments: