കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; 'ആരണ്യകാണ്ഡം' വരുന്നു! 🐅🔥
കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; 'ആരണ്യകാണ്ഡം' വരുന്നു! 🐅🔥
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരു ക്കുന്ന പുതിയ ചിത്രം ആരണ്യകാണ്ഡം ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വന്യതയും ആകാംഷയും നിറഞ്ഞ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും എന്ന് ഉറപ്പുനൽകുന്ന താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപം ചിത്രത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു. മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്:
ഛായാഗ്രഹണം ജോമോൻ തോമസും പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. ചിത്രസംയോജനം സോബിൻ കെ. സോമനും പ്രൊഡക്ഷൻ ഡിസൈനർ മനു ജഗതുമാണ്.വലിയ ക്യാൻവാസിൽ അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഒക്ടോബറിൽ ആരംഭിക്കും.
ബിജിത്ത് വിജയൻ & വാഴൂർ ജോസ് .
( പി. ആർ. ഓ )

No comments: