" മോഹനവള്ളി " ചിത്രീകരണം ആരംഭിച്ചു.
" മോഹനവള്ളി " ചിത്രീകരണം ആരംഭിച്ചു.
നവാഗതനായ ഉമേഷ് എസ് . നായർ സംവിധാനം ചെയ്യുന്ന മോഹന വള്ളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടു ത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു
പൂർണ്ണമായും ഹൊറർ, ഫാൻ്റെസി,, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.അസീസ് നെടുമങ്ങാടും അബിൻ ബിനോയും പങ്കെടുക്കുന്ന രംഗത്തോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നാട്ടുമ്പുറത്തുകാരനായ പ്രേമദാസനെന്ന യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.
ജെസ്റ്റുഡിയോസ് ,& എ 2 എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ ; ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ , ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ , തുഷാരപിള്ള, ശ്രീജാരവി , വിജയ് മുത്തു ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന-രാഹുൽ കല്യാൺ.സംഗീതം- അർക്കാഡോ.ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ.കലാ സംവിധാനം - മകേഷ് മോഹൻ.മേക്കപ്പ് - സിജേഷ് കൊങ്ങോട്ടി. കോസ്റ്റ്യൂം ഡിസൈൻ - അരവിന്ദ് . കെ ആർ. സൗണ്ട് മിക്സിംഗ് - എം ആർ. രാജാകൃഷ്ണൻ.സൗണ്ട് ഡിസൈൻ - ആശിഷ് ജോസ് ഇല്ലിക്കൽ .ഡിസൈൻ - യെല്ലോടൂത്ത് .മാർക്കറ്റിംഗ് - ഒപ്റ.സ്റ്റിൽസ്- വിഷ്‌ണു . ആർ. ഗോവിന്ദ്.പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് - കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.പ്രൊഡക്‌ഷൻ കൺട്രോളർ -ശശി പൊതുവാൾ..
ഒറ്റപ്പാലം , പൊള്ളാച്ചി . പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ് .

No comments: