ഒരു ഇതിഹാസ കൃതിയെ ആധുനിക സിനിമയുടെ എല്ലാ മികവുകളും ചേർത്ത് ക്രിസ്റ്റഫർ നോളൻ അവതരിപ്പിച്ചിരിക്കുന്നു " ദ ഒഡീസി "യിൽ .
ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച ഇതിഹാസ ഫാൻ്റസി ആക്ഷൻ ചിത്രമാണ് " ദി ഒഡീസി " . ഹോമറിൻ്റെ പുരാതന ഗ്രീക്ക് ഇതിഹാസമായ " ദി ഒഡീസിയുടെചലച്ചിത്രാവിഷ്‌കരണമാണ് ഈ സിനിമ .
എന്തൊക്കെ നേടിയാലും യുദ്ധം ഒഡീസി എന്ന ഭരണാധികാരിയ്ക്ക് പൂർണ്ണത ലഭ്യമാകുന്നില്ല എന്നാണ് സിനിമയുടെ സന്ദേശം . എല്ലാം വെട്ടിപിടിച്ച് മുന്നേറുബോൾ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് ആഗ്രഹി ക്കുബോൾ അത് നടപ്പാകണമെന്നില്ല . ട്രോജൻ യുദ്ധം തളർത്തിയ ഒഡീസിയസിൻ്റെ ജീവിത ചരിത്രമാണ് ക്രിസ്റ്റഫർ നോളൻ തൻ്റെ പതിമൂന്നാമത്തെ ചിത്രത്തിലുടെ പറയുന്നത് .
മാറ്റ് ഡാമൺ ( ഒഡീസിയസ് ) , ടോം ഹോളണ്ട് ( ടെലിമാക്കസ് ) , ആനി ഹാത്തവേ ( പെനലോപ്പ് ) , റോബർട്ട് പാറ്റിൻസൺ ( പെനലോപ്പിൻ്റെ കാമുകൻ ആൻ്റി നസ് ) , ലുപിറ്റ ന്യോങ്ഗോ ( ഇരട്ട വേഷം) , സാമന്ത മോർട്ടൻ ( ദേവത സിർസെ) , ചാർലൈസ് തെറോൺ ( കാലിപ്സോ ) , ബെന്നി സഫ്‌ഡി ( ഗ്രീക്ക് രാജാവ് ആഗമെംനോൺ ) , ജോൺ ബെർന്താൽ ( ഗ്രീക്ക് രാജാവ് മേനേലൗസ് ) , ജോൺ ലെഗ്വി സാമോ ( യൂമിയസ് ) , ബിൽ ഇർവിൻ ( പോളിഫെമസ് ) , ഹിമേഷ് പട്ടേൽ ( ലൂറി ലോക്കാസ് ) , വിൽ യുൻ ലീ ( കപ്പൽ യാത്രകാരൻ ) , കോറി ഹോക്കിൻസ് ( പോളിബസ് ), മിയ ഗോത്ത് ( വേലകാരി മെലാന്തോ ) , ലോഗൻ മാർഷൻ ഗ്രീൻ ( മെലാന്തിയോസ് ) , ജിമ്മി ഗോൺസാലസ് ( സോഫിയാസ് ) , ആൻഡ്രു ഹോവാർഡ് ( പോളിറ്റ്സ് ) , ട്രാവിസ് കോർട്ട് ( റാപ്പിംഗ് ) , എലിയറ്റ് പേജ് ( സിനോൺ ) , ജെയിംസ് റെമർ ( പ്രവാചകൻ ടിറേഡിയസ് ) , എലീസ് ഗാബെൽ ( എലറ്റ്സ്) , റയാൻ ഹഴ്സ്റ്റ് ( മെൻ്റർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .ജെസ്സി ഗാർസിയ , റാഫി ഗാവ് റോൺ , ഷിലോ ഫെർണാണ്ടസ് , നിക്ക് ഇ. താരാബെ , മൗറീസ് കോംപ്റ്റെ , മൈക്കൽ വ്ളാമിസ് , ഇഡ്ഡോ ഗോൾഡ് ബെർഗ് , ജോഷ് സ്റ്റുവർട്ട് , ആൻ്റണി മോളിനാരി , ജോവാൻ അഡെപ്പോ , സീൻ അവറി , ഇയാൻ കാസൽബെറി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .
ഗ്രീക്ക് രാജാവായ ഒഡീസിയസ് സമർത്ഥമായ തന്ത്രങ്ങളിലുടെ ട്രോജൻ യുദ്ധത്തിൽ വിജയിച്ചു . അദ്ദേഹത്തിൻ്റെ വീട്ടിലേക്കുള്ള യാത്രയ്ക്ക് പത്ത് വർഷം എടുത്തു . യാത്ര അപകടകരമായ വെല്ലുവിളികൾ നിറഞ്ഞതാ യിരുന്നു . അതേ സമയം അദ്ദേഹത്തിൻ്റെ ഭാര്യ പെനലോപ്പ് പുനർവിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നു .യുദ്ധം ജയിച്ചതിന് ശേഷം സമാധാനത്തിനായുള്ള പോരാട്ട ത്തിൽ നിന്നാണ് കഥയുടെ ഗതി . ഇത്താക്ക യിലെ ഇതിഹാസ ഗ്രീക്ക് രാജാവും ട്രോജൻ യുദ്ധത്തിലെ ഒരു പോരാളിയുമായ ഒഡീഷ്യസ് തൻ്റെ കൂട്ടുകാരിയായ നിംഫ് കാലിപ്സോ യ്ക്കും ദേവതയായ അഥീനയ്ക്കുമൊപ്പം ഒഗീജിയ ദ്വീപിൽ കുടുങ്ങി കിടക്കുന്നു . ട്രോയ് വിട്ടതിന് ശേഷം യാത്രയിൽ എന്താണ് സംഭവിച്ചതെന്നും വീട്ടിലേക്ക് പോകാൻ കഴിയാത്തതിൻ്റെ കാരണം ഓർമ്മിക്കാൻ അയാൾ ബുദ്ധിമുട്ടുന്നു .അതേ സമയം , ഒഡീഷ്യസിൻ്റെ ഭാര്യ പെനലോപ്പിനെ സിംഹാസന ത്തിലേക്ക് ഉയർത്താനും ഒഡീഷ്യസിനെയും പെനലോപ്പിൻ്റെ മകൻ ടെലിമാക്കസിനെയും അവകാശിയായി കൈക്കലാക്കാനും നിരവധി കമിതാക്കൾ ശ്രമിക്കുന്നു . കമിതാക്കളെ നയിക്കുന്നത് തന്ത്രശാലിയായ ആൻ്റിനസ് ആണ് . ആൺകുട്ടിയായിരിക്കെ ഒഡീഷ്യസിൻ്റെ കസിൻ സിനോണിനെ ഉപയോഗിച്ച് ട്രോയിൽ എത്തുമ്പോൾ പട്ടാളകാരായി വളർത്തേണ്ട കുട്ടികളുടെ നിരയിൽ ചേരാൻ തന്ത്രപരമായി ശ്രമിച്ചു. പെനലോപ്പ്, ടെലിമാക്കസ് , അവരു ടെ വിശ്വസ്തനായ കൃഷികാരൻ യൂമിയസ് അവരുടെ വിശ്വസ്‌തൻ ആണെങ്കിലും പ്രായമായ ആർഗോസ് എന്നിവർ മാത്രമാണ് ഒഡീഷ്യസ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്ന ത്. ദൈവങ്ങളാകാൻ സാധ്യതയുള്ള ആരെ യും സ്വാഗതം ചെയ്യുന്നതിനുള്ള സിയൂസിൻ്റെ നിയമം പാലിച്ചതിന് പല സമയങ്ങളിലും കമിതാക്കൾ കുടുംബത്തെ പതിവായി പരിഹസിക്കുന്നു . തൻ്റെ പിതാവ് ജീവിച്ചിരി പ്പുണ്ടോ എന്നതിനെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്പാർട്ടയിലേക്ക് പോയി രാജാവ് മെനെലിയ സിനെ കാണാൻ ടെലിമാക്കസ് ആഗ്രഹി ക്കുന്നു ...ഇതേ തുടർന്ന് നടക്കുന്ന സംഭവ ങ്ങളാണ് സിനിമയുടെ പ്രമേയം.
സിൻകോപ്പിൻ്റെ ബാനറിൽ ക്രിസ്റ്റഫർ നോളനും , ക്രിസ്റ്റഫർ നോളളൻ്റെ ഭാര്യ എമ്മ തോമസും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് . ഹോയ് റ്റെ വാൻ ഹൊയ്റ്റെമ ഛായാഗ്രഹണവും , ജെന്നിഫർ ലാം എഡിറ്റിംഗും ലുഡ് വിഗ് ഗൊറാൻസൺ സംഗീതവും ഒരുക്കിയിരിക്കുന്നു . യൂണി വേഴ്സൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത് .
ക്രിസ്റ്റഫർ നോളൻ്റെ സിനിമ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. 250 മില്യൺ ഡോളറാണ് ചിത്രത്തിന് വേണ്ടി വന്നത് . ഐമാക്സിൻ്റെ 70 എം.എം ഫിലിം ക്യാമറകളിലാണ് സിനിമ ചിത്രീകരിച്ചിരി ക്കുന്നത് .മുൻ പ്രൊഡക്ഷനുകളിൽ നിന്ന് മടങ്ങി എത്തിയ വിഷ്യൽ ഇഫ്കറ്റ്സ് സൂപ്പർ വൈസർ ആൻഡ്രു ജാക്സണും , എഡിറ്റർ ജെന്നിഫർ ലാമും ചേർന്ന് ദി ഒഡീസിയുടെ വിഷ്യൽ ഇഫ്റ്റുകൾ ഒരുക്കിയിട്ടുള്ളത്.
ക്രിസ്റ്റഫർ നോളൻ്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . പോരാളിയും തന്ത്രശാലിയായ ഒഡീയസായി മാറ്റ് ഡാമൻ തിളങ്ങി . ആനി ഹാത്തവേ ക്വീൻ പെനലോപ്പായി മികച്ച അഭിനയം കാഴ്ചവെച്ചു . മകൻ ടെലിമാക്കസായി ടോം ഹോളണ്ട് തിളങ്ങി . ഹെലനെ അവതരിപ്പിച്ച ലുപിത ന്യേംഗോയും പ്രേക്ഷക മനസിൽ ഇടംനേടി .ഓസ്കാർ ജേതാവായ ഹോയ്റ്റ വാൻ ഹോയ്റ്റെമയുടെ ഛായാഗ്രഹണവും ലുഡ് വിംഗ് ഗൊറാൻസണിൻ്റെ സംഗീതവും ഗംഭീരം .
സിനിമയുടെ സമയ ദൈർഘ്യം കൂടുതൽ ആണെങ്കിലും ക്ലൈമാക്സ് തിയേറ്ററുകളിൽ പ്രേക്ഷകരുടെ കൈയ്യടി നേടുന്നു . ഇതിഹാസ കൃതിയുടെ ആത്മാവ് നഷ്‌ടപ്പെടാതെ അധുനിക സിനിമയുടെ മികവോടെ ക്രിസ്റ്റഫർ നോളൻ അവതരിപ്പിച്ചിരിക്കുന്നു . അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു .

No comments: