"ജുറാസിക് പാർക്ക് " സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു..




"ജുറാസിക് പാർക്ക് " സിനിമകളില്‍ ഡോ. അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തിലൂെട ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരി ചിതനായ ഹോളിവുഡ് നടൻ സാം നീൽ (78) അന്തരിച്ചു. അർബുദത്തോട് പടപൊരുതി യാണ് അദ്ദേഹത്തിന്റെ അന്ത്യം. വേർപാട് പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നു വെന്നും സാം കാൻസർ വിമുക്തനായി തുടർന്നു എന്നത് തങ്ങളെ സംബന്ധിച്ചട ത്തോളം അനുഗ്രഹമായെന്നും നീലിന്റെ വേർപാട് പങ്കുവച്ചുള്ള കുടുംബത്തിന്റെ ഔദ്യോഗിക പത്രകുറിപ്പിൽ പറയുന്നു.


മൂന്നാം ഘട്ട കാൻസർ ചികിത്സ പൂർത്തിയാ ക്കിയ ശേഷം താൻ രോഗമുക്തനായെന്ന് ഏപ്രിലിൽ താരം അറിയിച്ചിരുന്നു. 2023-ൽ സ്റ്റേജ് ത്രീ ആൻജിയോ ഇമ്മ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ ( രക്താർബുദം) സ്ഥിരീ കരിച്ചതിനെത്തുടർന്ന് സാം നീൽ ഒരു വർഷത്തോളം കീമോതെറാപ്പിക്ക് വിധേയ നായിരുന്നു. തുടർന്ന്, താൻ അർബുദ വിമുക്തനായ വിവരം അടുത്തിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.


‘ജുറാസിക് പാർക്ക് 3’, ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ എന്നീ സിനിമകളിലും ഡോ. അലൻ ആയി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ‍ഡൊണാൾഡ് പെട്രി സംവിധാനം ചെയ്ത ‘ദ് ലാസ്റ്റ് റിസോർട്ട്’ ആണ് സാം അവസാനമായി അഭിനയിച്ച ചിത്രം. സിനിമ പോലെ തന്നെ ടെലിവിഷൻ സീരിസുകളിലും സാം സജീവ മായിരുന്നു. ‘പീക്കി ബ്ലൈൻഡേ ഴ്സി’ലെ മേജർ ചെസ്റ്റെർ കാംപെൽ എന്ന നെഗറ്റിവ് റോൾ സാമിന്റെ കരിയറിലെ മറ്റൊരു കരുത്തുറ്റ വേഷമായിരുന്നു. മൂന്ന് ഗോൾഡൻ ഗ്ലോബ് നോമിനേഷന്‍സ് ലഭിച്ചിട്ടുണ്ട്.




No comments:

Powered by Blogger.