72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ


 


72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ


72 മത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച പ്പോൾ 4 പുരസ്കാര നേട്ടങ്ങളുടെ ഭാഗമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഫെമിനിച്ചി ഫാത്തിമ, കൽക്കി 2898 AD, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലൂടെയാണ് വേഫെറർ ഫിലിംസ് പുരസ്കാര നേട്ടങ്ങളുടെ ഭാഗമായത്. ഈ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് വേഫെറർ ഫിലിംസ് ആണ്.


ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയപ്പോൾ, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ നേടിയത്, മികച്ച സംഭാഷണങ്ങൾക്ക് ഉള്ള പുരസ്കാരമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും രചിച്ചത്. ചിത്രം 100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ദുൽഖർ സൽമാൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു.


നാഗ് അശ്വിൻ ഒരുക്കിയ കൽക്കി 2898 AD, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, മികച്ച പ്രൊഡക്ഷൻ ഡിസൈനർക്ക് ഉള്ള ദേശീയ പുരസ്കാരവും ആണ് നേടിയത്. നിതിൻ സിഹാനി ചൗധരി ആണ് ഇതിലൂടെ പ്രൊഡക്ഷൻ ഡിസൈന ർക്ക് ഉള്ള അവാർഡ് സ്വന്തമാക്കിയത്. കലാമൂല്യം ഉള്ളതും ജനപ്രിയവുമായ മികച്ച ചിത്രങ്ങളുടെ ഭാഗമായി തെന്നിന്ത്യൻ സിനിമ യിൽ തന്നെ നിർണായകമായ ശക്തിയായി വേഫെറർ ഫിലിംസ് സ്ഥാനമുറപ്പിക്കുക യാണ്.


സിഇഒ - ജോം വർഗീസ്, ഓപ്പറേഷൻ ഹെഡ് - ബിബിൻ പെരുമ്പിള്ളി, പ്രോജക്ട് ഹെഡ് - സുജോയ് ജെയിംസ്, ഡിസ്ട്രിബൂഷൻ ഹെഡ് - ദേവദേവൻ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, വേഫെറർ ടീം - ബേസിൽ, അഫ്സൽ, നെൽസൺ, ഡിജിറ്റൽ മാർക്ക റ്റിംഗ് -  അനൂപ് സുന്ദരൻ,  പിആർഒ- ശബരി

No comments:

Powered by Blogger.