ആൻ്റണി വർഗ്ഗീസിൻ്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് " കാട്ടാളൻ " .
Movie :
Kattalan
Director:
Paul George
Genre :
Action Thriller
Platform :
Theatre .
Pathanamthitta
Trinity Movie Max Screen 4
Language :
Malayalam
Duration. :
120 Minutes 26 Seconds
Direction : 3.5 / 5
Performance : 3.5 / 5
Cinematography : 4 / 5
Script : 3.5 / 5
Editing : 3 / 5
Music & BGM : 4 / 5
Rating : 21.5 /30.
✍️
Saleem P. Chacko.
CpK DesK
ക്യൂബ്സ് എൻ്റെർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് രചനയും സംവിധാനവും നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് " കാട്ടാളൻ " .
ആനകൊല്ലി എന്ന കൊടുംകാട് അടക്കി വാഴുന്ന മാരിയുടെ ചെറുപ്പകാലത്തിൽ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്... ആനക്കൊല്ലി എന്ന കാടും അവിടെ നടക്കുന്ന ആനവേട്ടയുമാണ് കഥാപശ്ചാത്തലം. ആനവേട്ടക്കാർ തമ്മിലുള്ള പകയും സംഘർഷവും നടക്കുന്നതിനിടെ ഇവർക്കിടയിലേക്ക് ആന്റണി എന്ന ചെറുപ്പക്കാരൻ കൂടിയെത്തുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
ഛായാഗ്രഹണം റെന ദീവെ , അഡീഷണൽ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് , സുദീപ് ഇളമൺ . ഷമീർ മുഹമ്മദ് എഡിറ്റിംഗ് , സംഗീതം ബി. അജനീഷ് ലോക്നാഥ് , രവി ബസ്രൂർ . പശ്ചാത്തല സംഗീതം രവി ബസ്രൂർ . ക്യൂബ്സ് എൻ്റെർടെയ്മെൻ്റസ് ഇന്ത്യയിൽ വിതരണം . ഫാർസ് ഫിലിംസ് ഓവർസീസ് വിതരണ കാർ . 60 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
സ്റ്റാൻഡേർഡ് , ഐ മാക്സ് , ഇപിക്യൂ ഫോർമാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് . കിഷൻ മോഹൻ , ബി. അജനീഷ് ലോക്‌നാഥ് , വിനായക് ശശികുമാർ , ആനന്ദ് ശ്രീരാജ് ,ഭദ്ര രജിൻ, രവി ബസ്രൂർ , നിഹാൽ സാദിഖ് ,ഹനൻഷ , എവിഡിപി , മുൻസ് ടിഡിറ്റി എന്നിവർ ഗാനങ്ങൾക്ക് പിന്നിൽ ഉണ്ട് .
സോണിയുടെ വെനിസ് 2 8കെ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ സ്റ്റൈലിഷ് ആക്‌ഷൻ എന്റർടെയ്നറാണ് .ആൻ്റണി വർഗ്ഗീസിൻ്റെ മുൻകാല കഥാപാത്ര ങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ സിനിമയി ലെ കഥാപാത്രം . ഒരു പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ഗണത്തിലാണ് ഒരുക്കിയിട്ടുള്ളത് . വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷ ണം ഈ സിനിമയ്ക്ക് ഉണ്ട് .
ആനകൊമ്പ് കള്ള കടത്തിൻ്റെ ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായി " കാട്ടാളൻ " പ്രേക്ഷകർക്ക് മുന്നിൽ എത്തിയിക്കുന്നത് . " മാർക്കോ " രവി ബസ്രൂർ വീണ്ടും മലയാള ത്തിൽ എത്തുന്നു . കന്നഡയിലെ ശ്രദ്ധേയ നായ അജനീഷ് ലോക്‌നാഥും സംഗീതം ഒരുക്കിയിരിക്കുന്നു . T സീരിയാസ് സിനിമ യുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി യിട്ടുള്ളത് . ഷിമാരു ഡിജിറ്റൽ ആൻഡ് സ്റ്റാലൈറ്റ് പാർട്നർ .
പശ്ചാത്തല സംഗീതം മുഖ്യ ആകർഷണം ആണ് . ആക്ഷൻ രംഗങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ സിനിമ അസ്വദിക്കാൻ കഴിയും . കൂടാതെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ ഒരു യുവനടൻ സർപ്രൈസ് കമിയോ റോളിൽ എത്തുന്നുണ്ട്. ‘മാർക്കോ’ ആരാധകർക്കായി സർപ്രൈസ് ടെയ്ൽ എൻഡ് സീനിലും ഒരുക്കിയിരിക്കുന്നു.
തിയേറ്റര്‍ വാച്ച് മസ്റ്റ് ആണ് കാട്ടാളന്‍ .

No comments: