കുടുംബത്തിന് വേണ്ടി ഏത് അറ്റം വരെയും പോകുന്ന ജോർജ്ജ്കുട്ടി .ക്ലാസിക് ക്രിമിനലിനെക്കാൾ ക്ലാസിക് അച്ഛനായി ജോർജ്ജ്കുട്ടി . ദൃശ്യം " തുടരും " .


 

Movie :

DRISHYAM 3

The Past Never Stays Silent.


Director: 

Jeethu Joseph 


Genre :  

Emotional Family Crime Drama .


Platform :  

Theatre .

Pathanamthitta 

Trinity Movie Max Screen 1


Language : 

Malayalam 


Duration. : 

159 Minutes 5 seconds.


Direction                     : 4 / 5

 

Performance               : 4 / 5


Cinematography        : 4 / 5


Script                            : 3.5 / 5


Editing                          : 3.5  / 5


Music & BGM               : 4 / 5 


Rating                            : 23 /30.


✍️

Saleem P. Chacko.

CpK DesK


മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഇമോഷണൽ ത്രില്ലറാണ് " ദൃശ്യം 3 " The Past Never Stays Silent. മൂന്നാം ഭാഗത്തിൽ ജോർജ്ജുകുട്ടിയുടെ വൈകാരിക തലത്തെയാണ് ജിത്തു ജോസഫ് അവതരിപ്പിച്ചിരിക്കുന്നത് .


മോഹൻലാൽ ( ജോർജ്ജ്കുട്ടി ) , മീന ( റാണി ജോർജ്ജ്) , അൻസിബ ഹസൻ ( അഞ്ജു ജോർജ്ജ് ) , എസ്താർ അനിൽ ( അനു ജോർജജ്) , സിദ്ദിഖ് ( പ്രഭാകർ ) , മുരളിഗോപി ( ഐ. ജി തോമസ് ബാസ്റ്റിൻ കെ പി എസ് ) , ബിജു മേനോൻ ( ഹരികുമാർ ) , കലാഭവൻ ഷാജോൺ ( സഹദേവൻ ) , ആശാ ശരത് ( ഗീതാ പ്രഭാകർ ) , വീണ നന്ദകുമാർ ( യാമി ) , ശാന്തി മായാദേവി ( അഡ്വ. രേണുക ) , സുമേഷ് ചന്ദ്രൻ ( രാജൻ ) , അജിത് കുത്താട്ടുകളം ( ജോസ് ) , ദിനേശ് പ്രഭാകർ ( രാജൻ ) , ഇർഷാദ് ( സുരേഷ് ബാബു) , കെ.ബി ഗണേഷ്കുമാർ ( ഡി . വൈ എസ് പി ഫിലിപ്പ് മാത്യൂ ) , ശിവ ഹരിഹരൻ (റോണി ) , ആദം അയൂബ് ( ജഡ്ജി ) , റിയാസ് നർമ്മകല ( മത്തായി) , ശ്രീകാന്ത് മുരളി ( പബ്ലിക് പ്രോസിക്യൂട്ടർ ) , ആൻ്റണി പെരുംമ്പാവൂർ ( സി.ഐ ആൻ്റണി ) , കൃഷ്‌ണ പ്രഭ ( മേരി ) , ശ്രദ്ധ ഗോകുൽ ( ശ്രയ ) , ഫൈസൽ പി.വി ( എബ്രഹാം ) , നിഖിൽ നായർ ( അവീര ) , ലിഷോയ് ( അവീരയുടെ പിതാവ് ) , പ്രിയ ശ്രീജിത്ത് ( അവിരയുടെ അമ്മ ) , രഞ്ജിനി ജോർജ്ജ് ( ഡോക്ടർ രജനി ) , സജിത ശ്രീജിത്ത് ( ഡോ. പ്രിയ ) , അനീഷ് ജി. മേനോൻ ( രാജേഷ് ) , പ്രശാന്ത് മാധവ് ( ബ്രോക്കർ ജെയിംസ് ) , ജയശങ്കർ ( പത്രോസ് ) , സൗമ്യ ഭാഗ്യൻ പിള്ള ( ശാന്ത ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .


സതീഷ്കുറുപ്പ് ഛായാഗ്രഹണവും , വി .എസ് വിനായക് എഡിറ്റിംഗും , അനിൽ ജോൺസൺ സംഗീതവും ഒരുക്കുന്നു . ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .ആശീർവാദ് റിലീസ് , പനോരമ സ്റ്റുഡിയോസ് , പെൻ സ്റ്റുഡിയോസ് എന്നി കമ്പനികളാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.


മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് തമിഴ് ,തെലുങ്ക് , കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. CBFC U/A 13 + സർട്ടിഫിക്ക റ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത് .

*

ആദ്യ ഭാഗം 2013 ഡിസംബർ 19 നും , രണ്ടാം ഭാഗം 2021 ഫെബ്രുവരി 19 നും റിലീസ് ചെയ്തു . മുതിർന്ന പോലീസ് ഉദ്യോഗസ്ഥ യുടെ മകനെ കാണാതായതിനെ തുടർന്ന് സംശയിക്കപ്പെടുന്ന ജോർജ്ജ്കുട്ടി യുടെയും കുടുംബത്തിൻ്റെ കഥയാണ് " ദൃശ്യം " പരമ്പര പിന്തുടരുന്നത് . ആദ്യ രണ്ട് ഭാഗങ്ങളും അവയുടെ ആകർഷകമായ കഥയ്ക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വലിയ പ്രശംസ നേടിയിരുന്നു .


*

വരുൺ തിരോധന കേസ് പിൻതുടർന്ന് എത്തുന്ന മാധ്യമ സംഘമാണ് ദൃശ്യത്തിൻ്റെ മൂന്നാം ഭാഗത്തിൽ കഥ നയിക്കുന്നത് . വീണ്ടും പോലീസും മാധ്യമങ്ങളും ജോർജ് കുട്ടിയെ വളയുമ്പോൾ എങ്ങനെയാണ് സ്വന്തം കുടുംബത്തെ രക്ഷിച്ചെടുക്കുന്നത്  എന്നാണ് " ദൃശ്യം 3 " പറയുന്നത് .


ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ജോർജ് കുട്ടിയുടെയും കുടുംബത്തിൻ്റെയും മൂന്നാം വരവ് ഗംഭീരമായി . മികച്ച ഒരു ഇമോഷണൽ ത്രില്ലർ ഗണത്തിൽ മൂന്നാം വരവിനെ ഉൾപ്പെടുത്താം . നാലാം ക്ലാസ് പോലും പാസാവാത്ത സിനിമകളെ സ്‌നേഹിക്കുന്ന ജോർജ്ജുകുട്ടി. തൻ്റെ എല്ലാ സാഹചര്യങ്ങളെയും മറികടക്കുന്നത് കാണാം . മക്കളുടെ വിവാഹവും ഉപരി പഠനവുമായി തിരക്കിലാണെങ്കിലും തൻ്റെ ഭൂതകാലം തനിക്ക്ദോഷമാകുമെന്ന്ജോർജ്ജുകുട്ടി പ്രതീക്ഷിക്കുന്നുണ്ട് .


മോഹൻലാൽ എന്ന അതുല്യ നടൻ്റെ അഭിനയം തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം .എസ്‌തർ അനിലിൻ്റെ അഭിനയം എടുത്ത് പറയാം .സതീഷ് കുറുപ്പിൻ്റെ ഛായാഗ്രഹണവും അനിൽ ജോൺസണിൻ്റെ പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു.


വെറുമൊരു നാലാം ക്ലാസുകാരന്റെ ബുദ്ധി അല്ലാ അവന് എന്നു വീണ്ടും തെളിയിക്കുന്നു " ദൃശ്യം 3 " . " ദൃശ്യം 4 " ഒരുക്കാനുള്ള എല്ലാ സാഹചര്യങ്ങളും സിനിമയിലുണ്ട് . എല്ലാം അവസാനിച്ചുവെന്ന് ജോർജജ്കുട്ടി പറയുന്നുണ്ടെങ്കിലും " തുടരും " എന്ന് തന്നെ നമുക്ക് കരുതാം. 



No comments:

Powered by Blogger.