സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്‌കാരം പുഷ്പകുമാരി ടീച്ചറിന് മെയ് 21ന് അഡ്വ. ജി.എൽ. അരുൺ ഗോപി വിതരണം ചെയ്യും.
സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച കവിത സമാഹാരത്തിനുള്ള ആദ്യ പുരസ്‌കാരം തിരുവനന്തപുരം കാട്ടാക്കട ഗവ. ട്രൈബൽ എൽ. പി. എസിലെ പുഷ്പകുമാരി ടീച്ചറിന് മെയ് 21 വ്യാഴയാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി.ചാക്കോയും കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു .

No comments: