U/A സർട്ടിഫിക്കറ്റുമായി" പള്ളിച്ചട്ടമ്പി " ഏപ്രിൽ 15ന് റിലീസ് ചെയ്യും .
U/A സർട്ടിഫിക്കറ്റുമായി" പള്ളിച്ചട്ടമ്പി " ഏപ്രിൽ 15ന് റിലീസ് ചെയ്യും .
ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു വിഷുക്കാലം ആലോഷിക്കാനായി ഏപ്രിൽ പതിനഞ്ചിന് ഈ ചിത്രം പ്രദർശന ത്തിനെത്തുന്നു.
സമീപകാല മലയാള സിനിമയിൽ ഏറ്റവും മുതൽ മടക്കിൽ എത്തുന്ന മാസ് എൻ്റെർടൈനർ ചിത്രമാണ് പള്ളി ചുട്ടമ്പി വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ നൗഫൽ ബ്രജോഷ് മുഹമ്മദ്, ചാണക്യചരൺ, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തി ൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്.ആകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളി ലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി . എതിർ ശബ്‌ദങ്ങൾക്ക് അവസ്സരമില്ലാത്ത ഒരു കാലവും, ഒരു സമൂഹത്തേയും ഞെട്ടിച്ചു കൊണ്ട് ഒരു എതിർ ശബ്‌ദം എത്തുന്ന തോടെയാണ് ചിത്രം സംഘർഷഭരിത മാകുന്നത് .
ഒരു കൊമേഴ്‌സ്യൽ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും കോർത്തിണക്കിയുള്ളഒരു ക്ളീൻ എൻ്റെർനറാണ് ഈ ചിത്രം കയാദു ലോഹറാണ് നായിക. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദർശനത്തിനെത്തുന്നത്. വിജയ രാഘവൻ, ബാബുരാജ്,സുധീർ കരമന, തെലുങ്കു നടൻ, ശിവകുമാർ, അജയ് (കന്നഡ )ജോണി ആൻ്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അലക്സ്. ഈ കുര്യൻ,വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ, തുടങ്ങിയവരും നിരവധി പുതുമുഖ ങ്ങളും ഈചിത്രത്തിൽ അണിനിരക്കുന്നു.
കോ - പ്രൊഡ്യൂസേർസ് - തൻസീർ സലാം, മേഘ ശ്യാം.ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ'സംഗീതം'-ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം - ടിജോ ടോമി.എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.കലാസംവിധാനം - ദിലീപ് നാഥ്.മേക്കപ്പ് -റഷീദ് അഹമ്മദ്.കോസ്റ്റ്യും - ഡിസൈൻ-മഞ്ജഷ രാധാകൃഷ്ണൻചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - കിരൺ റാഫേൽ,റെനിത് രാജ്,സ്റ്റിൽസ് -റിഷ് ലാൽ ഉണ്ണികൃഷ്ണൻ.കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല ,ഫിനാൻസ് - കൺട്രോളർ - അനിൽ ആമ്പല്ലൂർ,ലൈൻ പ്രൊഡ്യൂസർ - അലക്സ്. ഈ ' കുര്യൻ.പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നോബിൾ ജേക്കബ്ബ്.പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസൻ്റ്.
വാഴൂർ ജോസ്.

No comments: