"കാട്ടാളൻ" പുതിയ പോസ്റ്റർ പുറത്തിറങ്ങി
"കാട്ടാളൻ" പുതിയ പോസ്റ്റർ പുറത്തിറങ്ങി
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ ചിത്രത്തിൻ്റെ പോസ്റ്റർ നവമാധ്യമങ്ങളിലും ചലച്ചിത്ര വൃത്തങ്ങളിലും ഏറെ വൈറലായായിരി ക്കുന്നു.
പശ്ചാത്തലത്തിൽ ആനക്കൊമ്പുണ്ട് . ഉഗ്രശേഷിയുള്ള അത്യന്താധുനിക വെടിക്കോപ്പുകൾ , മറ്റുമാരകായുധങ്ങൾ ഒരു വേട്ടയുടെഉശിരൻ പ്രകടനങ്ങളാണ് ഈ പോസ്‌റ്ററിലൂടെ കാണാൻ കഴിയുക... ആൻ്റണി വർഗീസ് (പെപ്പെ ) ജഗദീഷ് കബീർദുഹാൻ സിംഗ് തുടങ്ങിയ താരങ്ങളെ ഇക്കൂട്ടത്തിൽ കാണാൻ കഴയുന്നു .
സംഗീത ലോകത്ത് പുത്തൻ ഹരമായി മാറിയിരിക്കുന്ന ഹനാൻ ഷായും കൈച്ചിൽ നിറതോക്കുമായ് നിൽക്കുന്നു .....ഒരു സമ്പൂർണ്ണ ആക്‌ഷൻ ചിത്രത്തിനു വേണ്ടുന്ന പോസ്റ്റർ . ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന ഈ പോസ്റ്റുറുകൾ ഈചിത്രത്തിൻ്റെ പൊതുസ്വഭാവത്തെ കാട്ടിത്തരുന്നതാണ്. സമ്പൂർണ്ണ ആക്‌ഷൻ വയലൻസ്ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ മെയ് മാസത്തിൽ പ്രദർശനത്തിനെ ത്തുന്നതിൻ്റെ മുന്നോടിയായിട്ടുളളതണ് ഈ പോസ്റ്റർ.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ - വയലൻസ് ചിത്രമായിരുന്നു മാർക്കോ. മാർക്കോക്കു ശേഷംക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്നതാണ്.നൂറ്റി നാൽപ്പതു ദിവസത്തോളം നീങ്ങുനിന്ന ചിത്രീകരണം... സൗത്ത് ഇൻഡ്യയിലേയും ബോളിവുഡ്ഡിലേയും മികച്ച അഭിനേതാക്കൾ .
ഇന്ന് ഇൻഡ്യൻ സംഗീതത്തിലെ ഏറ്റവും ഹരമായ രവി ബ്രസൂറിൻ്റെ സംഗീതം, ലോക പ്രശസ്‌തിനേടിയ ആക്ഷൻ കോറിയോഗ്രാ ഫർ കെച്ച കെമ്പടിക്ക എന്നിങ്ങനെ മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു നിര തന്നെ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത് ചിത്രത്തിൻ്റെ മികവിന് ഏറെ മാറ്റുകൂട്ടുന്നു. കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ഒരു കാട്ടാളൻ വേട്ടക്കിറങ്ങുന്നതും കാടിനോടും, കാട്ടുമൃഗങ്ങളോടും സാഹസ്സികമായി ഏറ്റുമുട്ടി.... കരുത്തിൻ്റെ പ്രതീകമാകുന്ന സാഹസ്സികതയുടെ മുഖമുദ്രയായ ഒരു ചെറുപ്പക്കാരൻ്റെ ഉശിരൻ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായി എത്തുന്ന ആൻ്റെണി വർഗീസ് ( പെപ്പെ ) യുവതലമുറ യിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ എന്ന ലവലിലേക്ക് നയിക്കപ്പെടാൻ മ്പാഹചര്യ മൊരുക്കുകയാണ് കാട്ടാളനിലൂടെ. oകബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. റാജ് തിരൺ ദാസ്, ഷോൺ ജോയ് എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന .കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തായ്ലൻ്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങ ളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മെയ് മാസത്തിൽ റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ് .

No comments: