കംപ്ലീറ്റ് സിനിമാറ്റിക് പാക്കേജുമായി " ഒരു ദുരൂഹ സാഹചര്യത്തിൽ " .



Movie :

Oru Durooha Saahacharyathil


Director: 

Ratheesh Balakrishnan  Poduval 


Genre :  

Comedy Thriller


Platform :  

Theatre .

(Pathanamthitta Trinity Movie Max 3.)


Language : 

Malayalam 


Duration. : 

2  Hours 15 Minutes


Direction                      : 3.5 / 5

Performance               : 3.5  / 5

Cinematography         : 3.5/ 5

Script                             : 3 .5 / 5

Editing                           : 3. 5/ 5

Music & BGM               :  3. 5 / 5 


Rating                            :  21 /30.

✍️

Saleem P. Chacko.

CpK DesK


രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിച്ച റിയലിസ്റ്റിക് ഹ്യൂമർ സിനിമ " ഒരു ദുരൂഹ സാഹചര്യത്തിൽ " വിഷു ദിവസം തിയേറ്ററുകളിൽ എത്തി.


വയനാടിൻ്റെ പശ്ചാത്തലത്തിൽ കോമഡിയും ത്രില്ലറും ഒരേപോലെ ചേർത്ത സിനിമയാ ണിത് . കിടപ്പിലായ തൻ്റെ സഹോദരൻ മധുവിനെ ജീവനായി സ്‌നേഹിക്കുന്ന സേതു എന്ന സർക്കാർ ജനസേവനകേന്ദ്രത്തിലെ ഓഫീസ് അസിസ്റ്റൻ്റിൻ്റെയും കഥയാണ് സിനിമയുടെ പ്രമേയം .


സംവിധായകൻ്റെ മേക്കിംഗ് ശൈലിയും ഗംഭീരമായ തിരക്കഥയും ഹൈലൈറ്റാണ് . എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ അസ്വദിക്കാവുന്ന തരത്തിൽ ഹ്യൂമറും ത്രില്ലും മനോഹരമായി കോർത്തിണക്കിയിരിക്കുന്നു 


ആർമിയാസ് എന്ന കഥാപാത്രമായി ചിദംബരം തിളങ്ങി. കുഞ്ചാക്കോ ബോബന് തൻ്റെ കരിയറിലെ മികച്ച മറ്റൊരു വേഷം കൂടി ലഭിച്ചിരിക്കുന്നു . മാനസികമായി വെല്ലുവിളി നേരിടുന്ന കിടപ്പുരോഗി മധുവായി ദിലീപ് പോത്തൻ നടത്തിയ അഭിനയം പ്രേക്ഷകരെ വിസ്മയപ്പിക്കും .സജിൻ ഗോപു , ശരണ്യ ആർ. നായർ, ജാഫർ ഇടുക്കി , സുധീഷ് , പൂജ മോഹൻരാജ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു .അർജുൻ സേതുവിൻ്റെ ഛായാഗ്രഹണവും , ഡോൺ വിൻസെൻ്റിൻ്റെ സംഗീതവും എടുത്ത് പറയാം .തികച്ചും പുതുമയുള്ള ഇൻ്റർവെൽ ആണ് സംവിധായകൻ ഒരുക്കിയത് .


ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ചിത്രങ്ങൾ. മാജിക്ക് ഫ്രെയിംസ് & ഉദയാ പിക് ച്ചേർസ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്ന് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നു.

No comments:

Powered by Blogger.