പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുണിന് സ്‌മരണാഞ്ജലികൾ .
പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുണിന് സ്‌മരണാഞ്ജലികൾ .
അന്തർദേശീയ ദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യപ്രതിഭ യായിരുന്നു ഷാജി എൻ. കരുൺ .
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിസേവനമനുഷ്ടിക്കുകയായിരുന്നു.കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയുംചന്ദ്രമതിയുടെയും മകനായി ജനിച്ചു .
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 ലെ കാൻ ചലച്ചിത്ര മേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനാ യിരുന്നു അദ്ദേഹം നാൽപതിൽപരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര- ടെലിവിഷൻ അക്കാദമി യായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനാ യിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനുമായി രുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ തേടിയെത്തിയ അദ്ദേഹത്തെ 2011-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തമ്പ്, കാഞ്ചനസീത , പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു . ജെ.സി ഡാനിയേൽ അവാർഡ് നേടി.

No comments: