തോമസ് തിരുവല്ല , സവിൻ സാ എന്നിവർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മ സ്‌നേഹാദരം നൽകും .
തോമസ് തിരുവല്ല , സവിൻ സാ എന്നിവർക്ക് സിനിമ പ്രേക്ഷക കൂട്ടായ്മ സ്‌നേഹാദരം നൽകും .
പത്തനംതിട്ട ജില്ലയുടെ അഭിമാനങ്ങളായി തോമസ് തിരുവല്ലയും സവിൻ സായും .
വിഷുവും അവധികാലവും ആഘോഷിക്കാൻ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയ " വാഴ II : Biopic of a Billion Bros " , ഭരതനാട്യം 2 മോഹിനിയാട്ടം " എന്നി രണ്ട് ചിത്രങ്ങളുടെയും മുൻനിരയിലുള്ളത് പത്തനംതിട്ട ജില്ലകാരാണ് . തോമസ് തിരുവല്ലായും സവിൻ സായും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പെരിങ്ങര സ്വദേശികളും അയൽ വാസികളും ആണ് .
" വാഴ II " ഇരുനൂറ് കോടിയിലേക്ക് കുതി ക്കുബോൾ ഈ സിനിമയുടെ സംവിധായകൻ സവിൻ സായാണ് .തോമസ് തിരുവല്ലയുടെ നിർമ്മാണ ത്തിൽ തിയേറ്ററുകളിൽ എത്തിയ "ഭരതനാട്യം 2 മോഹിനിയാട്ടം " 17 കോടി യിലേക്ക് കടക്കുന്നു.ഈ രണ്ട് സിനിമയുടെ വൻ വിജയത്തിന് പിന്നിൽ നമ്മുടെ ജില്ലകാർ എന്നതും ശ്രദ്ധേയമാണ് .
തോമസ് തിരുവല്ല നിർമ്മിച്ച് സാം തിരുവല്ല സംവിധാനം ചെയ്ത " ഓട്ടം " സിനിമയുടെ സഹസംവിധായകൻ ആയിരുന്നു സവിൻ സാ ." താരം തീർത്ഥ കൂടാരം " എന്ന സിനിമയുടെ സെക്കൻ്റ് യുണിറ്റ് സംവിധായകനായിരുന്നു സവിൻ സാ. സവിൻ സാ ഗോകുലം മൂവി സിൻ്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു
കളിമണ്ണ് ( ബ്ലെസി ) , ഓട്ടം ( സാം ) , എല്ലാം ശരിയാകും ( ജിബു ജേക്കബ് ) ,മ്യാവൂ ( ലാൽ ജോസ് ) , മേരി ഹും മുസ ( ജിബു ജേക്കബ് ) , പാപ്പച്ചൻ ഒളിവിലാണ് ( സിൻ്റോ സണ്ണി ) , പൂക്കാലം ( ഗണേഷ് രാജ് ) , ഭരതനാട്യം ( കൃഷ്ണദാസ് മുരളി ) എന്നി സിനിമകൾ നിർമ്മിച്ചിത് തോമസ് തിരുവല്ല ആയിരുന്നു .
നമ്മുടെ പ്രിയപ്പെട്ടവർ സിനിമ മേഖലയിൽ വീണ്ടും തിളങ്ങട്ടെ .

No comments: