ആഗോള കലക്ഷൻ 1600 കോടി പിന്നിട്ട്"ധുരന്ധർ പ്രതികാരം"; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ്സ്
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം *"ധുരന്ധർ പ്രതികാരം"* ബോക്സ് ഓഫീസിൽ ആധിപത്യം തുടരുന്നു. മൂന്നാം വീക്കെൻഡ് അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം *1000 കോടി നെറ്റ് ഗ്രോസ്* നേടുന്ന ആദ്യ ചിത്രം എന്ന നേട്ടമാണ് *"ധുരന്ധർ പ്രതികാരം"* സ്വന്തമാക്കിയത്. *1622 കോടിയാണ്* ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷൻ. ആഗോള പ്രതിഭാസമെന്ന നിലയിൽ വിപണികളിലുടനീളം ഇന്ത്യൻ സിനിമയുടെ വ്യാപ്തിയും വ്യാപ്തിയും പുനർനിർവചിച്ചു കൊണ്ടാണ് ചിത്രം മുന്നേറുന്നത്.
ആദ്യ രണ്ട് ആഴ്ചകളിലെ തകർപ്പൻ പ്രകടനത്തിന് ശേഷം, മൂന്നാം വാരാന്ത്യത്തിലും ചിത്രം അതിന്റെ സെൻസേഷണൽ ബോക്സ് ഓഫീസ് റൺ തുടർന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ കളക്ഷൻ ആണ് ചിത്രം രേഖപ്പെടുത്തിയത്. ഇന്ത്യയിലും വിദേശ മാർക്കറ്റിലും അസാധാരണമായ ഹോൾഡ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. വടക്കേ അമേരിക്കയിൽ *25 മില്യൺ ഡോളർ*, ജർമ്മനിയിൽ *1 മില്യൺ യൂറോ* എന്നിവ മറികടന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും *ധുരന്ധർ പ്രതികാരം സ്വന്തമാക്കി.*
ചിത്രത്തിൻ്റെ കലക്ഷൻ ബ്രേക്ക് അപ് ഇങ്ങനെ, ചിത്രം ആദ്യ
ആഴ്ചയിൽ ഇന്ത്യയിൽ നിന്ന് നേടിയ ആകെ നെറ്റ് കളക്ഷൻ (8 ദിവസം) – ₹690.00 കോടി. രണ്ടാം ആഴ്ചയിലെ ആകെ നെറ്റ് കളക്ഷൻ – ₹271 കോടി. മൂന്നാം വാരാന്ത്യത്തിൽ, 16-ാം ദിവസം വെള്ളിയാഴ്ച ചിത്രം നേടിയ കലക്ഷൻ ₹23 കോടി, 17-ാം ദിവസം ശനിയാഴ്ച നേടിയത് ₹27 കോടി, 18-ാം ദിവസം ഞായറാഴ്ച സ്വന്തമാക്കിയത് ₹30 കോടി എന്നിങ്ങനെയാണ്. മൂന്നാം വാരാന്ത്യത്തിലെ ആകെ കളക്ഷൻ ആയി ചിത്രം നേടിയത് ₹80 കോടി രൂപയാണ്.
ഇന്ത്യയിൽ നിന്ന് ചിത്രം ഇതിനോടകം സ്വന്തമാക്കിയ നെറ്റ് ഗ്രോസ് ₹1041.00 കോടി രൂപയും, ഇവിടെ നിന്ന് നേടിയ ടോട്ടൽ ഗ്രോസ് ₹1,228.00 കോടി രൂപയുമാണ്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ₹394.00 കോടി നേടിയ ചിത്രം, ലോകമെമ്പാടും നിന്നും ആകെ നേടിയ ബോക്സ് ഓഫീസ് കലക്ഷൻ ₹1,622.00 കോടി രൂപയാണ്.
എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രീമിയർ ഷോകൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ,
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ 25 മില്യൺ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം, ജർമ്മനിയിൽ €1 മില്യൺ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം, വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, വെറും 10 ദിവസത്തിനുള്ളിൽ ധുരന്ധർ പാർട്ട് 1 വിദേശ കളക്ഷൻ മറികടന്നു എന്നിങ്ങനെയാണ് *"ധുരന്ധർ പ്രതികാരം"* സ്ഥാപിച്ച റെക്കോർഡുകൾ.
പിആർഒ - ശബരി
Subscribe to:
Post Comments
(
Atom
)

No comments: