നടൻ അടൂർ ഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏർപ്പെടുത്തും .


 


നടൻ അടൂർ ഭാസിയുടെ പേരിൽ മികച്ച ഹാസ്യനടന് സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം ഏർപ്പെടുത്തും .  


പത്തനംതിട്ട : പ്രശ്സത നടൻ അടൂർ ഭാസിയുടെ പേരിൽ അടുത്ത വർഷം മുതൽ മലയാള സിനിമയിലെ മികച്ച ഹാസ്യനടന് പുരസ്കാരം ഏർപ്പെടുത്താൻ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന അടൂർ ഭാസിയുടെ 36-ാം വാർഷിക അനുസ്മരണ സമ്മേളനം തീരുമാനിച്ചു .


ഗ്രന്ഥശാലസംഘം സംസ്ഥാന കൗൺസിൽ അംഗം എ.ഗോകുലേന്ദ്രൻ  അടൂർ ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാന്തി റസിഡൻസിയിൽ ചേർന്ന അനുസ്മരണ സമ്മേളന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ  സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ കാരൻ  ടി.എ.പാലമുട് , പി.വി.ഹരിഹരൻ , സിനിമ ഛായാഗ്രാഹകൻ സന്തോഷ് ശ്രീരാഗം ,ബിനോയ് മലയാലപ്പുഴ , സിനിമ നിർമ്മാതാവ് കെ.സി. വർഗ്ഗീസ്, സാന്ദ്ര ബിനോയ് , രമേശ് ആനപ്പാറ , മഞ്ജു ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Powered by Blogger.