രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഫാമിലി ഇമോഷണൽ ചിത്രമാണ് ഉണ്ണികൃഷ്ണൻ ബി. യുടെ " പ്രതിഛായ " . അഭിനയ മികവുമായി നിവിൻ പോളി , ബാലചന്ദ്രമേനോൻ , ഷറഫുദീൻ , മണിയൻപിള്ള രാജു.




Movie :

Prathichaya 


Director: 

Unnikrishnan B.


Genre :  

Thriller and Relationship Drama


Platform :  

Theatre .


Language : 

Malayalam 


Duration. : 

2 Hours 42 Minutes 24 Seconds 


Direction                           : 4 / 5


Performance                    : 4 / 5


Cinematography             : 4 / 5


Script                                 : 4 / 5


Editing                               : 4 / 5


Music & BGM                   : 4 / 5 


Rating                                : 24 /30.


✍️

Saleem P. Chacko.

CpK DesK


ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിച്ച രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ഫാമിലി ഇമോഷണൽ ചിത്രം  " പ്രതിഛായ " തിയേറ്ററുകളിൽ എത്തി. ഉണ്ണികൃഷ്ണൻ ബി. സംവിധാനം ചെയ്യുന്ന പതിനഞ്ചാമത്തെ ചിത്രമാണ് " പ്രതിഛായ " ' 


കഥാപശ്ചാത്തലം മുതൽ ടൈറ്റിൽ എഴുതിക്കാണിക്കുന്നതിൽ വരെ രാഷ്ട്രീയം. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന അമ്പരപ്പിക്കുന്ന  ആരോപണം. ഇതേത്തുടർ ന്നുണ്ടാകുന്ന അദ്ദേഹത്തിന്റെ രാജി. അച്ഛനെതിരെ ഉയർന്ന ആരോപണത്തിന്  മകൻ നടത്തുന്ന അന്വേഷണം.


നിവിൻ പോളി ( മുഖ്യമന്ത്രിയുടെ മകൻ ജോൺ വർഗ്ഗീസ് ) , ബാലചന്ദ്രമേനോൻ ( മുഖ്യമന്ത്രി കെ.എം. വർഗ്ഗീസ് ) , സബിത ആനന്ദ് ( മുഖ്യമന്ത്രിയുടെ ഭാര്യ  അന്നാമ്മ വർഗ്ഗീസ് ) , ഹരിശ്രീ അശോകൻ ( കെ.പി.എൻ.സി സംസ്ഥാന പ്രസിഡൻ്റ് പുരുഷോത്തമൻ  ) , സായ് കുമാർ ( സി.പി എൻ (എം) സംസ്ഥാന സെക്രട്ടറി ജയദേവൻ) , ഷറഫുദീൻ ( രവി മാധവൻ ) ,മണിയൻപിള്ള രാജു ( രാമകൃഷ്ണൻ ) , നീതു കൃഷ്ണ ( റോസ ജയദേവൻ ),നിഷാന്ത് സാഗർ ( മുഖ്യമന്ത്രിയുടെ മകൻ റോബിൻ വർഗ്ഗീസ് എം.പി ) , ആൻ ആഗസ്റ്റിൻ ( നിഷ ചന്ദ്രകുമാർ ) " വിഷ്ണു ആഗസ്ത്യ ( ചാനൽ മേധാവി ) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ  ചിരാഗ് ജാനി , ഫൈ സാഫ് മറിയം , ആർ. ജെ വിജീത , വൈശാഖ് ശങ്കർ , മേഘ തോമസ് , അനീന , നന്ദിനി ഗോപാലാകൃഷ്ണൻ , ചിലമ്പൻ ജോസ്തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.


എല്ലാവർക്കും പ്രതിഛായയുണ്ട് . വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഇമേജ് ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുന്നു. ശരിയായ കാരണ ങ്ങളും വ്യാജ നിർമ്മതി കാരണങ്ങളും ഇതിൽപ്പെടാം .ഈ പ്രതിഛായ നഷ്ടത്തിൻ്റെ ബാക്കി പത്രം അനുഭവിക്കേണ്ടി വരുന്നത് ആ വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവുമാ ണ്. രാഷ്ട്രീയക്കാരുൾപ്പടെ സമൂഹത്തിലെ വിവിധ തട്ടിലുള്ളവർക്കും വ്യാജ നിർമ്മിതി മൂലം പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അവരുടെ കുടുംബത്തെയും ബാധിക്കുന്നു. അത്തരത്തിലുള്ള കുടുംബത്തിൻ്റെ കഥ യാണ് " പ്രതിഛായ " യുടെ ഉണ്ണികൃഷ്ണൻ ബി. പറയുന്നത് .


ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവവികാസങ്ങളാണ് സിനിമയുടെ അടിസ്ഥാനം എന്ന് തന്നെ പറയാം. എന്നാൽ ഉമ്മൻചാണ്ടിയുടെ ബയോപിക് സിനിമയല്ല .വൻ ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രം സൈബർ രാഷ്ട്രീയവും , അച്ഛൻ - മകൻ ബന്ധവും പ്രമേയമാക്കിയ നൂറ് ശതമാനം ഫിക്ഷൻ വർക്കാണ് .


ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണവും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും , മനോജ് സി.എസ് എഡിറ്റിംഗും , ഷാജി നടുവിൽ പ്രൊഡക്ഷൻ ഡിസൈനറും , അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറും , അജി കുറ്റിയാനി കലാ സംവിധാനവും , റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ഷാജി പാടൂർ ചീഫ് അസോസിയേറ്റ് ഡയറ് കടറുമാണ്. ബൈജു ഗോപാലൻ വി.സി പ്രവീൺ സഹനിർമ്മാതാക്കളും , കൃഷ്ണ മൂർത്തി ,ദുർഗ ഉണ്ണി കൃഷ്ണൻ എന്നിവർ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്.


നമ്മൾ വ്യക്തിത്വം നഷ്ടപ്പെട്ട് " പ്രതിഛായ കൾ " മാത്രമായി മാറുന്നു. സോഷ്യൽ മീഡിയാകളിയുടെ നമ്മുടെ അവബോധ മനസിനെ കോളനൈസ് ചെയ്യുന്ന സൈബർ രാഷ്ട്രീയത്തെ ക്കുറിച്ചാണ് സിനിമ പറയുന്നത് .


" രാഷ്രടീയത്തിൽ ഇപ്പോൾ വ്യക്തികൾ ഇല്ലെടാ , പ്രതിച്ഛായകൾ മാത്രമേ ഉള്ളു എന്ന് " .

എല്ലാ വ്യക്തികളെയും പ്രതിഛായകളിലേക്ക് മാറ്റുന്ന ഒരു രാഷ്രട്രീയ- സംസ്കാരിക കാലാവസ്ഥയിൽ എങ്ങനെയാണ് സത്യം നിർമ്മിക്കപ്പെടുന്നത് എന്നുള്ളതാണ് ഈ സിനിമ പറയുന്നത് . ഈകാര്യത്തിൽ മാധ്യമങ്ങൾക്കും സോഷ്യൽ മീഡായകൾക്കും വലിയ പങ്കുണ്ട്. 


തെരഞ്ഞെടുപ്പ് പൊതു സമ്മതി , രാഷ്‌ട്രീയ അജണ്ട , അഭിപ്രായ രൂപികരണം ഇതെല്ലാം സൈബർ സ്പേസുകളിലൂടെയാണ് നടക്കുന്നത് . ഒരു വ്യക്തിയെ ഇമേജാക്കി ആക്കി മാറ്റുന്ന പശ്ചാത്തലത്തിലാണ് സിനിമയുടെ യാത്ര .ഒരു അച്ഛൻ - മകൻ ബന്ധത്തിലൂടെ കാര്യങ്ങൾ പറയുന്നത് . ഈ സിനിമ പൊളിറ്റിക്കൽ ത്രില്ലറല്ല . രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ഒരു ഫാമിലി ഡ്രാമയാണ്.


പ്രതിഛായ നിർമ്മാണത്തിലൂടെ മാത്രമേ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ എന്ന ബോദ്ധ്യത്തിലൂടെയാണ് എല്ലാ രാഷ്ട്രി യ പാർട്ടികളും മുന്നോട്ട് പോകുന്നത്. അതു കൊണ്ടാണ് ലക്ഷങ്ങൾ പി.ആർ വർക്കിന് വേണ്ടി ഉപയോഗിക്കുന്നത്. കേരള ത്തിൽ നിരവധി വാർത്ത മാധ്യമങ്ങൾ ഉണ്ട്. ഈ മാധ്യമങ്ങൾ ഏതൊക്കെ രീതിയി ലാണ് വാർത്തയെ സമീപിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് സമീപിക്കുമ്പോൾ സത്യം എവിടെയാണെന്ന് നമ്മൾ അറിയാ താകും തുടങ്ങിയ കാര്യങ്ങളും സിനിമയും പ്രമേയത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.


എല്ലാ താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് . എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമ്മേതം കാണാൻ കഴിയുന്ന ചിത്രമാണിത് . ബാലചന്ദ്രമേനോൻ , നിവിൻ പോളി , മണിയൻപിള്ള രാജു എന്നിവരുടെ അഭിനയ മികവ് എടുത്ത് പറയാം . ഷറഫുദിൻ്റെ സിനിമ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് രവി മാധവ് .  സിനിമ ജീവിതത്തിൻ്റെ അൻപതാം വർഷ ത്തിൽ ബാലചന്ദമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. 


ഛായാഗ്രഹണവും സംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. രാഷ്ട്രീയവും അതിനപ്പുറം കുടുംബബന്ധങ്ങളും വൈകാരികതയും നിറഞ്ഞ ചിത്രമാണ് " പ്രതിഛായ " .


മികച്ച ഡയലോഗ് :


" കോഴ വാങ്ങുന്നത് ഒരു കലയാണ് " .

No comments:

Powered by Blogger.