മലയാള സിനിമയിൽ ക്യാമറ കൊണ്ട് ഫ്രെയിമുകളില്‍ കവിതയുടെ സൗന്ദര്യം നിറച്ച പ്രസിദ്ധ ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു .


 


മലയാള സിനിമയിൽ ക്യാമറ കൊണ്ട് ഫ്രെയിമുകളില്‍ കവിതയുടെ സൗന്ദര്യം നിറച്ച പ്രസിദ്ധ ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു .


 കറുപ്പും വെളുപ്പും വര്‍ണ്ണഭംഗിയും നിറഞ്ഞ ഫ്രെയിമുകള്‍ കൊണ്ട് നമ്മെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അമ്പരപ്പി ക്കുകയും ചെയ്ത ആ മഹാപ്രതിഭ സെല്ലു ലോയിഡിൽ ഒപ്പിയെടുത്ത ദൃശ്യങ്ങൾ മലയാളി പ്രേക്ഷകന് സമ്മാനിച്ചത് വൈകാരി ക പ്രപഞ്ചമാണ് .


ക്യാമറാമാനായിരുന്ന ആദി ഇറാനിയുടെ പുത്രനായി 1932 ഓഗസ്റ്റ് 5-ന് ബോംബെയിലാണ് ജനനം . ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വപിതാവിൽ നിന്നു തന്നെയാണ് മെല്ലി ഇറാനി  അഭ്യസിച്ചത് .


1961-ൽ ജ്ഞാനസുന്ദരി എന്ന മലയാള ചിത്രത്തിന്റെ ചിഫ് ക്യാമറാമാനായി പ്രവർത്തിച്ചു. മെല്ലി ഇറാനിയുടെ ക്യാമറക്കണ്ണുകളിലൂടെ മലയാളികള്‍ ഒട്ടേറെ കഥാപാത്രങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി .'അനുഭവങ്ങള്‍ പാളിച്ചക'ളിലെ ചെല്ലപ്പന്‍, 'വാഴ്​വേമായ'ത്തിലെ സുധി, 'യക്ഷി'യിലെ പ്രൊഫസര്‍ ശ്രീനിവാസന് ‍, 'അടിമക'ളിലെ രാഘവന്‍, 'അരനാഴികനേര 'ത്തിലെ കുഞ്ഞോനാച്ചൻ , 'ഒരു പെണ്ണിന്റെ കഥ'യിലെ ഗായത്രീദേവി, 'പണി തീരാത്ത വീടി'ലെ ജോസ്, 'ശരപഞ്ജര'ത്തിലെ സൗദാമിനി, 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' യിലെ രോഹിണി, 'കടല്‍പ്പാല'ത്തിലെ നാരായണകൈമൾ തുടങ്ങി എത്രയെത്ര ജീവിതസന്ദർഭങ്ങളും കഥാപാത്രങ്ങളും അദ്ദേഹം അനശ്വരമാക്കി .


അനുഭവങ്ങള്‍ പാളിച്ചകള്‍ സിനിമയിലെ പ്രവാചകന്മാരേ പറയൂ എന്ന ഗാനരംഗ ത്തിന്റെ തുടക്കത്തിലെ  സത്യന്റെ ക്ലോസപ്പ് ഷോട്ട് ഓര്‍ക്കുക. സത്യന്റെ മുഖത്തുനിന്ന് ചെല്ലപ്പന്റെ ആത്മസംഘര്‍ഷം മുഴുവന്‍ വായിച്ചെടുക്കാം. കെപിഎസി ലളിതയുടെ ലജ്ജാവിവശമായ മുഖത്തിന്റെ ഷോട്ടുകള്‍ ഒഴിച്ചുനിര്‍ത്തി 'കല്യാണി കളവാണി' എന്ന ഗാനരംഗത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലുമാവില്ല. അഗ്‌നിപര്‍വതം പുകഞ്ഞു, ഉജ്ജയിനിയിലെ ഗായിക, ചലനം ചലനം, നീലഗിരിയുടെ സഖികളേ, പാരിജാതം തിരുമിഴി തുറന്നു, താഴമ്പൂ മണമുള്ള, പൂന്തേനരുവി , ശ്രാവണ ചന്ദ്രിക, സ്വര്‍ണചാമരം വീശിയെത്തുന്ന, വിളിച്ചു ഞാന്‍ വിളികേട്ടു, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രകിരണം ചാലിച്ചെടുത്തൊരു, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, പാതിരാത്തണുപ്പ് വീണു, നനഞ്ഞ നേരിയ പട്ടുറുമാല്‍, കാറ്റു വന്നു കള്ളനെപ്പോലെ, സൗരയൂഥ പഥത്തിലെന്നോ.. തുടങ്ങി മറക്കാനാവാത്ത ദൃശ്യാനുഭവങ്ങള്‍ കൂടിയായിരുന്നു മെല്ലി ഇറാനി ചിത്രീകരിച്ച ഈ ഗാനങ്ങള്‍ ഓരോന്നും.


കെ എസ്‌ സേതുമാധവൻ , ഹരിഹരൻ തുടങ്ങി ഒട്ടേറെ സംവിധായകരുടെ പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു മെല്ലി ഇറാനി .


No comments:

Powered by Blogger.