പള്ളിച്ചട്ടമ്പിയിലെ " മാവീരനെ ..... " വിഡിയോ സോംഗ് പുറത്തിറങ്ങി .



ടോവിനോ തോമസ് , കായദു ലോഹർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന " പള്ളിച്ചട്ടമ്പി " ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തും .


 " മാവീരനെ ..... " വിഡിയോ സോംഗ് പുറത്തിറങ്ങി .


https://youtu.be/q7br9sl3Qow?si=jFd9uuLgYe_NPmA1&sfnsn=wiwspwa


കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് ' " പള്ളിച്ചട്ടമ്പി'' .


തമിഴ് നടൻ ശിവകുമാർ , വിജയ രാഘവൻ , സുധീർ കരമന ,ജോണി ആൻ്റണി , ബാബുരാജ് , പ്രശാന്ത് അലക്സാണ്ടർ ,ടി.ജി. രവി , വിനോദ് കെടാമംഗലം , ശ്രീജിത് രവി , ജയ കൃഷ്ണൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് നിർമ്മാണം .


ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സുരേഷ് ബാബു തിരക്കഥയും ,കലാസംവിധാനം ദിലീപ്നാഥ് കലാ സംവിധാനവും , ജയ്ക്ക് ബിജോയ് സംഗീതവും , ടിജോ ടോമി ഛായാഗ്രഹണവും ,ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും , റഷീദ് അഹമ്മദ് മേക്കപ്പും ഒരുക്കുന്നു .


പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണിത് . ഈ ചിത്രത്തിലെ " കാട്ടുചെമ്പകം...... " ഗാനം സോഷ്യൽ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. 
അഞ്ചു ഭാഷകളിലാണ് " പള്ളിച്ചട്ടമ്പി " റിലിസ് ചെയ്യുന്നത് .


✍️
സലിം പി. ചാക്കോ .



No comments:

Powered by Blogger.