'ധുരന്ധർ' ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് *'ധുരന്ധർ പ്രതികാരം' 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് ചിത്രം


 

'ധുരന്ധർ'* ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് *'ധുരന്ധർ പ്രതികാരം' 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് ചിത്രം


ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ - രൺവീർ സിങ് ചിത്രം *'ധുരന്ധർ പ്രതികാരം'* ആഗോള ഗ്രോസ് 1365 കോടി പിന്നിട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമായ *'ധുരന്ധർ'* നേടിയ ഫൈനൽ ആഗോള ഗ്രോസ് ആണ് രണ്ടാം ഭാഗമായ *'ധുരന്ധർ പ്രതികാരം'* വെറും 11 ദിനങ്ങൾ കൊണ്ടാണ് പിന്നിട്ടത്. റിലീസ് ചെയ്ത് തുടർച്ചയായ രണ്ടാം ആഴചയിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയ നെറ്റ് കളക്ഷൻ 867 കോടി രൂപയാണ്.


അന്താരാഷ്ട്ര വിപണികളിലടക്കം നേടുന്ന വമ്പൻ കളക്ഷൻ, ചിത്രത്തിന് ലഭിക്കുന്ന അസാധാരണമായ ആഗോള ആകർഷണത്തിനും ആധിപത്യത്തിനും തെളിവാണ്. പ്രീമിയർ ഷോകൾ മുതൽ, ആദ്യ ദിനത്തിലും ആദ്യ വീക്കെന്ഡിലും ബോളിവുഡിന്റെ ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മുതൽ, ഏറ്റവും വേഗത്തിൽ ആയിരം കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ചിത്രം എന്ന റെക്കോർഡും *'ധുരന്ധർ പ്രതികാരം'* സ്ഥാപിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള വിജയത്തിന്റെ തോത് പുനർനിർവചിച്ചുകൊണ്ട് എക്കാലത്തെയും വലിയ ഇന്ത്യൻ ചിത്രമായി ആണ് *'ധുരന്ധർ പ്രതികാരം'* ഉയർന്നു വന്നിരിക്കുന്നത്.


ആദ്യ ആഴ്ചയിൽ നേടിയ റെക്കോർഡ് കളക്ഷന് ശേഷം, വെള്ളിയാഴ്ച, ശനിയാഴ്ച, ഞായറാഴ്ചകളിലുടനീളം ഗംഭീരമായ കളക്ഷനുകൾ നേടിക്കൊണ്ട് രണ്ടാം വാരാന്ത്യത്തിലും ചിത്രം അതിന്റെ അസാധാരണമായ ബോക്സ് ഓഫീസിൽ പ്രകടനം തുടർന്നു. 8 ദിവസം നീണ്ട ആദ്യ ആഴ്ചയിൽ 690 കോടി നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് നേടിയ ചിത്രം,  രണ്ടാം ആഴ്ച 9-ാം ദിവസം വെള്ളിയാഴ്ച നേടിയത് 42.00 കോടി രൂപ, 10-ാം ദിവസം ശനിയാഴ്ച നേടിയത് 64.00 കോടി രൂപ, 11-ാം ദിവസം ഞായറാഴ്ച നേടിയത് 71.00 കോടി എന്നിങ്ങനെയാണ്. 


രണ്ടാം വാരാന്ത്യത്തിലെ ചിത്രം നേടിയ ആകെ വരുമാനം177.00 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം നേടിയ ആകെ നെറ്റ് ഗ്രോസ് 867 കോടി രൂപയും, ഇന്ത്യയിൽ നിന്ന് ചിത്രം നേടിയ ആകെ ഗ്രോസ് കളക്ഷൻ 1023 കോടി രൂപയുമാണ്. വിദേശത്തു നിന്നും ചിത്രം നേടിയ ആകെ ഗ്രോസ് കളക്ഷൻ 

342 കോടി രൂപയാണ്. ആകെ മൊത്തം 11 ദിവസം കൊണ്ട് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ഗ്രോസ് 1365.00 കോടി പിന്നിട്ടു. 


എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് കളക്ഷൻ നേടുന്ന ചിത്രം,  ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച പ്രീമിയർ ഷോകൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ,  ഏറ്റവും വേഗത്തിൽ ആഗോളതലത്തിൽ 1000 കോടി രൂപ നേടിയ ഇന്ത്യൻ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, വെറും 11 ദിവസത്തിനുള്ളിൽ ധുരന്ധർ പാർട്ട് 1 ഫൈനൽ ആഗോള കളക്ഷൻ മറികടന്ന ചിത്രം എന്നീ റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ട് റെക്കോർഡ് വിജയവും നേട്ടവുമാണ് *'ധുരന്ധർ പ്രതികാരം'* നേടുന്നത്. അസാധാരണമായ പ്രേക്ഷകശ്രദ്ധ, വീണ്ടും വീണ്ടും കാണാനെത്തുന്ന പ്രേക്ഷകർ, ആഗോള തലത്തിൽ നിറയുന്ന സിനിമാശാലകൾ എന്നിവയിലൂടെ ബോക്സ് ഓഫീസിൽ മറ്റൊരു ചരിത്രപരമായ ലോങ്ങ് റണ്ണിനാണ് ചിത്രം വേദിയൊരുക്കുന്നത്.


 പിആർഒ- ശബരി

No comments:

Powered by Blogger.