ശിവ കാർത്തികേയൻ - ശിവകുമാർ മുരുഗേശൻ ടീമിൻ്റെ " SEyon " . നിർമ്മാണം : കമൽഹാസൻ .


 


ശിവകാർത്തികേയനെ നായകനാക്കി ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " Seyon " . രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ ബാനറിൽ കമൽഹാസനാണ് ഈ ചിത്രം നിർമ്മിക്കു ന്നത്. ടൂർമെറിക് മീഡിയാ ആർ. മഹേന്ദ്രനും ചിത്രത്തിൻ്റെ പങ്കാളിയാണ് . ശിവ കാർത്തികേയൻ്റെ 26-മത് ചിത്രമാണിത് .


" അമരൻ " എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം വീണ്ടും രാജ് കമൽ പ്രൊഡക്ഷൻസ് ഈ ചിത്രത്തിൻ്റെ പങ്കാളിയാകുന്നു . സന്തോഷ് നാരായണ നാണ് സംഗീതം ഒരുക്കുന്നത്. ശിവ കാർത്തികേയൻ്റെ ചിത്രത്തിൽ അദ്യമായാണ് സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നത് . തായ് കിഴവിയിലൂടെ അരങ്ങേറ്റം കുറിക്കുന്ന സംവിധായകനാണ് ശിവകുമാർ മുരുഗേശൻ .


വിവേക് വിജയകുമാർ ഛായാഗ്രഹണവും , സാൻ ലോകേഷ് എഡിറ്റിംഗും , ആർ.കെ നാഗു കലാസംവിധാനവും , കീർത്തി സമ്പത്ത് , ജോഷ്വാ മാക്സ് വെൽ ജെ. എന്നിവർ കോസ്റ്റ്യൂമും ഡിസൈനും , ടൂണി ജോൺ & 24 AM പബ്ളിസിറ്റി ഡിസൈനും , സുരൻ ജി , എ അലഗിയകാൻ സൗണ്ട് ഡിസൈനേഴ്സും , സുരേഷ് ജി. സൗണ്ടും , സെപ്പെടൂർ പോസ്റ്റ് വി.എഫ്.എക്സും ഒരുക്കുന്നു . അരുൺ കരുണാനിധി , മുത്തു രാമലിംഗം എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സും , എസ്. സിഡ്നി നിർമ്മാതാക്കളുമാണ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.