സൈബർ ആക്ഷേപഹാസ്യവും ഫാൻ്റസിയും ചേർന്ന" മസ്തിഷ്ക മരണംA Frankenbiting of Simon's Memories " .



Movie :

" മസ്തിഷ്ക മരണംA Frankenbiting of Simon's Memories.  


Director: 

Krishand 


Genre : 

Comedy  Science Fiction Thriller.


Platform :  

Theatre .


Language : 

Malayalam


Duration. : 

2Hours 27 Minutes


Direction.               : 4 / 5


Performance.         : 4 / 5


Cinematography   : 4 / 5


Script.                      : 4 / 5


Editing.                    : 4 / 5


Music & BGM         : 4 / 5 


Rating                      : 24 /30.


✍️

Saleem P. Chacko.

CpK DesK


ക്യഷാന്ദ് രചനയും സംവിധാനവും എഡിറ്റിംഗും കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് " മസ്തിഷ്ക മരണം A Frankenbiting of Simon's Memories" .


നീരജ് മണിയൻപിള്ള രാജു , രജിഷാ വിജയൻ , ജഗദീഷ് , സുരേഷ് കൃഷ്ണാ , ദിവ്യപ്രഭ , വിഷ്ണു ആഗസ്ത്യ , ശംഭു ശാന്തി ബാലചന്ദ്രൻ , ആൻ സേലം , നന്ദു , സായ് ഗായത്രി , ശ്രീനാഥ് ബാബു, മനോജ് കാന , ഷിൻസ് ഖാൻ, മിഥുൻ വേണുഗോപാൽ , സച്ചിൻ ജോസഫ് , ആഷിലി ഐസക് , അനൂപ് മോഹൻദാസ് ജയിൻ ആൻഡ്രൂസ് , സഞ്ജു ശിവറാം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും , വർക്കി സംഗീതവും , കൃഷാന്ദ് എഡിറ്റിംഗും ഒരുക്കിയിരിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

" ആവാസവ്യൂഹം , " പുരുഷപ്രേതം " എന്നി വൻ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . 2046 ൽ നിയോ കൊച്ചിയുടെ പശ്ചാതലത്തി ലാണ് സിനിമ ഒരുക്കിയിട്ടുള്ളത് .


അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ കളെ അനുസ്മരിക്കുന്ന നിലവാരമാണ് ഈ ചിത്രത്തിനുള്ളത് . ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂവി ഗണത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താം . രജീഷ വിജയൻ , നീരജ് മണിയൻപിള്ള രാജു, ജഗദീഷ് എന്നിവരുടെ ഗംഭീരം .സംവിധായക ൻ്റെ പുതിയ ശ്രമവും വിജയം കണ്ടു എന്ന് തന്നെ പറയാം.

No comments:

Powered by Blogger.